കുഞ്ഞു വിറ്റോറിയക്ക് മുഖമില്ലാതെ ഒമ്പതു വര്‍ഷങ്ങള്‍; മകള്‍ക്കായി ജീവിച്ച മാതാപിതാക്കളുടെ കഥ

വിറ്റോറിയക്കൊപ്പം അമ്മ (ഫയല്‍ ചിത്രം)

റിയോ ഡി ജെനേറോ: ജന്മനായുള്ള വൈകല്യങ്ങള്‍ അതിജീവിച്ചവര്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ തിരിച്ചു വരവ് അസാധ്യവുമാണ്. മുഖമില്ലാതെ ജനിച്ച കുഞ്ഞിന് ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ എന്നു പറഞ്ഞ ഡോക്ടര്‍മാരെപ്പോലും തോല്‍പ്പിച്ച്‌ ഒമ്പതാം ജന്മദിനം ആഘോഷിക്കുകയാണ് വിറ്റോറിയ മാര്‍ക്കിയോളി എന്ന പെണ്‍കുട്ടി.

വൈരൂപ്യമുള്ള മുഖവുമായിട്ടായിരുന്നു ബ്രസീലിയന്‍ സ്വദേശി വിറ്റോറിയയുടെ ജനനം. ഏതാണ്ട് മുഖമില്ലാത്ത അവസ്ഥ. മുഖത്തിന് പകരം ഒരു മാംസപിണ്ഡം. അതിനു മുകളിലായി ഒരു കണ്ണും. മുഖത്തെ എല്ലുകളുടെ അഭാവമാണ് അതിനു കാരണം. മൂക്കും വായും ഇല്ലാതെ ജനിച്ച കുഞ്ഞിന്റെ ജീവന് ഡോക്ടര്‍ വിധിയെഴുതിയത് ഏതാനും മണിക്കൂറുകള്‍ മാത്രം. അമ്പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ട്രഷര്‍ കോളിന്‍സ് സിന്‍ഡ്രോം എന്ന രോഗത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്കുള്ള വിറ്റോറിയയുടെ തിരിച്ചു വരവ് സാധ്യമല്ലെന്നു അവര്‍ ഉറപ്പിച്ചു. മകളുടെ രോഗാവസ്ഥയില്‍ തകര്‍ന്നുപോയ അച്ഛനമ്മമാര്‍ക്ക് നേരിയ പ്രതീക്ഷപോലും ഡോക്ടര്‍മാര്‍ നല്‍കിയില്ല.

ഒമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം പിറന്നാള്‍ ആഘോഷിക്കുന്ന വിറ്റോറിയയുടെ ജീവിതം അവളുടെ അച്ഛനമ്മമാരുടെ സമര്‍പ്പണത്തിന്റെ വിജയമാണ്. തങ്ങളുടെ പൊന്നോമനയ്ക്കായി സ്വന്തം ജീവിതം അവര്‍ മാറ്റിവെച്ചു. വിധിയുടെ ക്രൂരമായ പരീക്ഷണത്തിനുമുന്നില്‍ തങ്ങളുടെ കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ് വിറ്റോറിയ. ഇതിനോടകം എട്ടു ശസ്ത്രക്രിയകള്‍ വിറ്റോറിയയ്ക്ക് നടത്തി. എത്ര കാലം വിറ്റോറിയക്ക് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ പറ്റുമെന്ന് ആര്‍ക്കും അറിയില്ല. അപ്പോഴും സാധാരാണ ജീവിതത്തിലേക്ക് മകളെ തിരിച്ചെത്തിക്കാനുള്ള പ്രയത്‌നത്തിലാണ് കുടുംബം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top