ജിയോ ഫോണ്‍ വിതരണം വൈകിയേക്കും

ജിയോ ഫോണ്‍

ജിയോ ഫോണ്‍ ആരാധകര്‍ക്ക് നിരാജനകമായ വാര്‍ത്ത. ലക്ഷക്കണക്കിന് ആളുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ജിയോ ഫോണ്‍ കയ്യിലെത്താന്‍ വൈകിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈമാസം അവസാനം മാത്രമേ ഏറ്റവും ആദ്യം ബുക്ക് ചെയ്തവര്‍ക്ക് കൊടുത്തുതുടങ്ങൂ.

സെപ്റ്റംബര്‍ 25ന് ശേഷമേ വിതരണം ആരംഭിക്കൂ. കനത്ത ഡിമാന്റ് അനുഭവപ്പെട്ടതിനേത്തുടര്‍ന്നാണ് വിതരണം വൈകുന്നതെന്ന് റിലയന്‍സിന്റെ ഒരു പ്രതിനിധി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഒരു മാസമെങ്കിലും ഫോണിനായി കാത്തിരിക്കേണ്ടിവരും.

കഴിഞ്ഞ മാസം 24ന് ജിയോ ഫോണ്‍ ബുക്കിംഗുകള്‍ ആരംഭിച്ചിരുന്നു. ജിയോയുടെ വെബ്‌സൈറ്റുവഴിയും മൈജിയോ ആപ്പ് വഴിയും ഫോണ്‍ ബുക്കിംഗുകള്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ബുക്കിംഗ് തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് എപ്പോള്‍ ഫോണ്‍ ലഭിക്കും എന്നതിനേക്കുറിച്ച് ഉറപ്പ് പറയാനാകില്ല. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ഫോണ്‍ വിതരണം ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top