ഇന്ന് അറഫയില്‍ സംഗമിച്ചത് 20 ലക്ഷത്തിലധികം ഹാജിമാര്‍

ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിച്ച്, തങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചു. സൗദി റോയല്‍കോര്‍ട്ട് ഉപദേശകന്‍ ശെയ്ഖ് ഡോ.സഅദ് നാസിര്‍ അല്‍ഷസരിയാണ് നമിറ മസ്ജിദില്‍ ഖുതുബ പ്രഭാഷണത്തിന് നേതൃത്വം നല്‍കിയത്. ഇന്ന് സൂര്യാസ്തമയംവരെയാണ് ഹാജിമാര്‍ അറഫയില്‍ പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടിയത്.

ഖുതുബ പ്രഭാഷണം ആരംഭിക്കുന്നതിന് മുമ്പ്തന്നെ മിനായില്‍നിന്നും ഹാജിമാര്‍ അറഫയിലെത്തിയിരുന്നു. ഇന്ന് അറഫയിലെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ചുട്ടുപൊള്ളുന്ന വെയില്‍ കാര്യമാക്കാതെ ഹാജിമാര്‍ കരമുയര്‍ത്തി പ്രാര്‍ത്ഥനയില്‍ മുഴുകി.

ഹജജു കര്‍മ്മം ലക്ഷ്യമിട്ട് പുണ്യഭൂമിയിലെത്തിയ പരമാവധി ഹാജിമാരെ അധികൃതര്‍ അറഫയിലെത്തിച്ചിരുന്നു. ആശുപത്രിയിലുള്ള ഹാജിമാരെ ആംബുലെന്‍സിലും ഹെലികോപ്റ്ററിലും അറഫയിലെത്തിച്ചു. ഏകദേശം ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിച്ചു. വ്യക്തമായ കണക്ക് അധികൃതര്‍ പിന്നീട് അറിയിക്കും. ഇന്ന് സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങുന്ന ഹാജിമാര്‍ ശേഷം മുസ്ദലിഫയിലേക്ക് പോകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top