ഉത്തര്‍പ്രദേശില്‍ പൊലീസ് കോണ്‍സ്റ്റബിളിന് മദ്യപാനികളുടെ മര്‍ദ്ദനം (വീഡിയോ)

വീഡിയോയില്‍ നിന്നുള്ള ചിത്രം

സംഭാല്‍: ഉത്തര്‍പ്രദേശിലെ സംഭാലില്‍ മദ്യപിച്ചെത്തിയ രണ്ട് യുവാക്കള്‍ പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചു. ബുധനാഴ്ച ഡ്യൂട്ടിയിലിരുന്ന ഉദ്യോഗസ്ഥന്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടതാണ് കാരണം.

സംഭവത്തിന്റെ വീഡിയോ എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് പുറത്തുവിട്ടത്. വീഡിയോയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ലാത്തി വാങ്ങി അടിക്കുന്നത് കാണാം.

സംഭവത്തെ തുടര്‍ന്ന് ഓരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ടന്റ് പങ്കജ് പാണ്ടി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top