76 പന്തില്‍ സെഞ്ച്വറി തികച്ച് കോഹ്‌ലി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

കൊളംബൊ: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ആതിഥേയരായ ലങ്കയ്ക്ക് രക്ഷയില്ല. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്. 76 പന്തില്‍ സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും അര്‍ദ്ധ സെഞ്ച്വറിയുമായി മുന്നേറുന്ന രോഹിത് ശര്‍മയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 26 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന നിലയിലാണ്. നാലു റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് പുറത്തായ താരം.

കോഹ്‌ലി 121 റണ്‍സോടെയും ശര്‍മ 82 റണ്‍സോടെയും ബാറ്റിംഗ് തുടരുകയാണ്. ഏകദിന ക്രിക്കറ്റിലെ 29 ആം സെഞ്ച്വറിയാണ് കോഹ്‌ലി ഇന്ന് കുറിച്ചത്. 76 പന്തില്‍ 14 ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പട്ടതായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി. കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കുന്ന ശര്‍മ 67 പന്തില്‍ 78 റണ്‍സുമായി ക്രീസിലുണ്ട്. ഏഴ് ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെട്ടതാണ് രോഹിതിന്റെ ഇന്നിംഗ്‌സ്.

ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി കോഹ്‌ലി മാറി. ലങ്കയുടെ സനത് ജയസൂര്യയെയാണ് മറികടന്നത്. ഇനി മുന്നില്‍ റിക്കി പോണ്ടിംഗും (30), സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും മാത്രം (49). വെറും 195 മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി 29 സെഞ്ച്വറികള്‍ തികച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top