സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന് ഇന്ന് അവസാനിക്കും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിനുള്ള സ്പോട്ട് അഡ്മിഷന് ഇന്ന് അവസാനിക്കും. ഇന്നലെ ആരംഭിച്ച സ്പോട് അഡ്മിഷനില്‍ നീറ്റ് പട്ടിക പ്രകാരമുള്ള 8000 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരമുണ്ടായിരുന്നത്. മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റുകളി ലേക്കുള്ള സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് എത്തുന്നത്.
ഇന്നലെ മുതല്‍ ആരംഭിച്ച സ്പോട്ട് അഡ്മിഷനില്‍ പ്രതീക്ഷയര്‍പ്പിച്ച് നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചേരുന്നത്. നീറ്റ് പട്ടികയില്‍ 1 മുതല്‍ 8000 വരെ റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഇന്നലെ സ്പോട്ട് അഡ്മിഷന്. പ്രവേശന നടപടികള്‍ നടത്തേണ്ടതിനെ കുറിച്ച് കൃത്യമായ തീരുമാനങ്ങള്‍ ഇല്ലാത്തതിനാലും സമയക്രമം പാലിക്കാത്തതിനാലും പുലര്‍ച്ചെ വരെ പ്രവേശന നടപടികള്‍ നീണ്ടു.

മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവ് വന്ന 690 എംബിബിഎസ്, 450 ബിഡിഎസ് സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നടക്കുന്നത്. ഇതിനു പുറമെ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വൈകി ലഭിച്ച അല്‍ അസര്‍, മൗണ്ട് സിയോണ്‍, ഡിഎം കോളെജുകളെയും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പോട്ട് അഡ്മിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1100 ഓളം സീറ്റുകളിലേക്കാണ് പ്രവേശന നടപടികള്‍ നടക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള ബാങ്ക് ഗ്യാരണ്ടി നല്കാന് കഴിയാത്തതിനാല്‍ ഇന്നലെ മടങ്ങിപ്പോയിരുന്നു.
സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുമെന്ന അറിയിപ്പ് വന്നതോടെ സ്പോട്ട് അഡ്മിഷനു ശേഷം സീറ്റുകള്‍ ഒഴിവ് വരില്ലെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെയും ആരോഗ്യ വകുപ്പിന്റെയും കണക്കു കൂട്ടല്‍. സുപ്രീംകോടതി നിര്‍ദേശ പ്രകാരം സ്പോട്ട് അഡ്മിഷന് നടപടികള്‍ ഇന്ന് അവസാനിക്കും.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക