ഹസ്‌കി നായ്ക്കളോ അതോ ലാന്‍ഡ് റോവറോ? മഞ്ഞില്‍ ആര് ജയിക്കും?

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ പരസ്യങ്ങളുടെ ആശാന്മാരാണെന്ന് എല്ലാവര്‍ക്കുമറിയാം. വാഹനത്തിന്റെ കരുത്തും അഴകും കാണിക്കുന്നതനായി രസകരമായ നിരവധി പരസ്യങ്ങള്‍ കമ്പനി ഇടയ്ക്കിടെ പുറത്തിറക്കാറുണ്ട്. മറ്റ് ബ്രാന്‍ഡുകളെ കുത്തി നോവിച്ച് പരസ്യം ചിത്രീകരിക്കുന്നതും ജെഎല്‍ആറിന്റെ ഒരു പ്രത്യേകതയാണ്.

എന്നാല്‍ ഇപ്പോള്‍ ഒരല്‍പം വ്യത്യസ്തമായാണ് ലാന്‍ഡ് റോവറിന്റെ വരവ്. മഞ്ഞില്‍ നീങ്ങാനുള്ള കഴിവിനെയാണ് പുതുപുത്തന്‍ പരസ്യത്തിലൂടെ ലാന്‍ഡ് റോവര്‍ വ്യക്തമാക്കുന്നത്. മഞ്ഞില്‍ വാഹനങ്ങള്‍ നീങ്ങുന്ന കാഴ്ച്ച വാഹന പ്രേമികള്‍ തെരഞ്ഞുപിടിച്ച് കാണാറുണ്ട്. കാരണം ഒരു വാഹനത്തിന്റെ സാങ്കേതിക മികവ് മഞ്ഞ് ഓട്ടത്തിലൂടെ കാണാന്‍ സാധിക്കും.

ഹസ്‌കി നായ്ക്കളുമായുള്ള മത്സരമാണ് ഇത്തരമൊരു കഴിവ് തെളിയിക്കാന്‍ കമ്പനി തെരഞ്ഞെടുത്തത്. മഞ്ഞിലൂടെയുള്ള സഞ്ചാരത്തിന്റെ ആശാന്മാരാണ് ഹസ്‌കി നായ്ക്കള്‍. മത്സരം തുടങ്ങുമ്പോഴേ മനസിലാകും ഈ നായ്ക്കള്‍ ചില്ലറക്കാരല്ലെന്ന്. മത്സരത്തില്‍ ആര്‍ക്കാണ് വിജയമെന്ന് വീഡിയോ കണ്ടുതന്നെയറിയണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top