വിള നശിപ്പിച്ച കന്നുകാലികളെ സ്‌കൂള്‍ വളപ്പില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതികാരം; വീഡിയോ

ലഖ്‌നൗ: വിള നശിപ്പിച്ച പശുക്കളേയും കാളകളേയും സ്‌കൂള്‍ വളപ്പില്‍ പൂട്ടിയിട്ട് കര്‍ഷകരുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ സകേതു ഗ്രാമത്തിലാണ് സംഭവം. തെരുവില്‍ അലഞ്ഞു നടന്നിരുന്ന അന്‍പതോളം വരുന്ന കന്നുകാലി കൂട്ടത്തെയാണ് ഗ്രാമവാസികള്‍ സ്‌കൂളില്‍ പൂട്ടിയിട്ടത്.

ചൊവ്വാഴ്ചയാണ് സംഭവം. കഴിഞ്ഞ കുറേ നാളുകളായി കര്‍ഷകരുടെ വിളകള്‍ കന്നുകാലികള്‍ നശിപ്പിച്ചു വരികയാണ്. ഇതിന് കൃത്യമായ ഒരു പരിഹാരം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. നടപടിയെടുക്കാന്‍ അധികൃതരും തയ്യാറാതെ വന്നതോടെ തെരുവില്‍ അലഞ്ഞു നടന്ന പശുക്കളേയും കാളകളേയും സ്‌കൂള്‍ വളപ്പില്‍ പൂട്ടിയിടുകയായിരുന്നു. നൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. കന്നുകാലികളെ സ്‌കൂള്‍ വളപ്പില്‍ പൂട്ടിയിട്ടതോടെ വിദ്യാര്‍ത്ഥികളുടെ അധ്യയനം മുടങ്ങി. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ തിരികെ മടങ്ങുകയാണ് ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top