“നീയും നിനക്കുള്ളൊരീഞാനും” വെളിപാടിന്റെ പുസ്തകത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ചിത്രത്തിന്റെ പോസ്റ്റര്‍

ലാല്‍ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഗാനം പുറത്തിറങ്ങി. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതിയ ‘നീയും നിനക്കുള്ളൊരീഞാനും’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഷാന്‍ റഹ്മാന്റെ സംഗീതത്തിന് മധു ബാലാകൃഷ്ണനും വൃന്ദ ഷമീക്കുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 31നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

താടിയും കണ്ണടയുമൊക്കെയായി കുര്‍ത്തയണിഞ്ഞ് സഞ്ചിയുമായി സൈക്കിള്‍ ചവിട്ടി വരുന്ന പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന് കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്ത്രതിലെ നായിക. കൂടാതെ അനൂപ് മേനോന്‍, സിദ്ദിഖ്, സലീംകുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ചിരിക്കുന്നു. വിഷ്ണു ശര്‍മ്മയാണ് ക്യാമറ ചലിപ്പിക്കുന്നത്.

വെളിപാടിന്റെ പുസ്തകത്തിലൂടെ മോഹന്‍ലാലിന്റെ ക്ലാസിക് സിനിമകളിലൊന്നായ ദേവദൂതനിലെ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തിന്റെ സ്‌റ്റൈലില്‍ മോഹന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലെത്തുകയാണെന്ന പ്രത്യേക്തയും ചിത്രത്തിനുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top