ആഡംബര കാറുകളുടെയും എസ്‌യുവി വാഹനങ്ങളുടെയും സെസ് 25 ശതമാനമാക്കി ഉയര്‍ത്തി

ഫയല്‍ ചിത്രം

ദില്ലി: ആഡംബര കാറുകളുടെയും എസ്‌യുവി(സ്‌പെയിസ് യൂട്ടിലിറ്റി വെഹിക്കിള്‍) വാഹനങ്ങളുടെയും നികുതി 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഇതോടെ വാഹനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകുകയാണ്.

ജിഎസ്ടി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു. ഇതിന് പുറമേയാണ് ആഡംബര കാറുകളുടെയും 1500 സിസിക്ക് മുകളിലുള്ള കാറുകളുടെയും എസ്‌യുവികളുടെയും സെസ് 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തിയത്.

ജിഎസ്ടി നിലവില്‍ വന്നുടനെ എസ്‌യുവി കാറുകള്‍ക്ക് പ്രമുഖ നിര്‍മ്മാതക്കള്‍ ഒരുലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയതോട് ഇളവ് പിന്‍വലിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top