മോട്ടോ ജി5എസ്, മോട്ടോ ജി5എസ് പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തി

മോട്ടോ ജി5എസ് പ്ലസ്

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറൊളയുടെ പുതിയ രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മോട്ടോ ജി5എസ്, മോട്ടോ ജി5എസ് പ്ലസ് എന്നി രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 13,999 രൂപ, 15,999 രൂപ എന്നിങ്ങനെയാണ് ഫോണുകളുടെ വിപണിയിലെ വില. ആമസോണില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഫോണുകള്‍ എത്തും.

മോട്ടോ ജി5 പ്രത്യേക്തകള്‍ – കോണിംഗ് ഗൊറില്ല ഗ്ലാസ്സോടുകൂടിയ 5.2 ഇന്‍ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ. ആന്‍ഡ്രോയിഡ് 7.1 നൗഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 32 ജിബി ഇന്റേണല്‍ മെമ്മറിയും 128 ജിബി വരെ നീട്ടാവുന്ന മെമ്മറി. 4ജിബി റോം ഫോണിന് മറ്റൊരു പ്രത്യേക്തയാണ്. കൂടാതെ 16എംപി ക്യാമറയില്‍ കുറഞ്ഞ അപേര്‍ച്ചറും എല്‍ഇഡി ഫഌഷ്. 3000എംഎഎച്ച് ബാറ്ററി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍.

മോട്ടോ ജി5എസ്

മോട്ടാ ജി5എസ് പ്ലസ് പ്രത്യേക്തകള്‍ – ഗൊറില്ല ഗ്ലാസ് 3 സുരക്ഷയോടെ 5.5 ഇന്‍ച് എച്ച്ഡി ഡിസ്‌പ്ലേ. 32ജിബി മുതല്‍ 64 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയില്‍ മോഡലുകള്‍ ലഭ്യമാണ്. 128 ജിബി വരെ നീട്ടാവുന്ന മെമ്മറിയും 4ജിബി റോം. 13എംപി ക്യാമറയില്‍ 8X വരെ ഡിജിറ്റല്‍ സൂം ലഭ്യമാണ്. കൂടാതെ 4K അള്‍ട്രാ വിഡിയോയും പകര്‍ത്താം. ആന്‍ഡ്രോയിഡ് 7.1 നൗഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

മോട്ടോ ജി5എസ് പ്ലസ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top