വിശാല്‍ സിക്കയുടെ ഭാര്യയും ഇന്‍ഫോസിസ് വിട്ടു

വന്ദന സിക്ക

ബെംഗളുരൂ: ഇന്‍ഫോസിസ് മുന്‍ സിഇഒ വിശാല്‍ സിക്ക കമ്പനിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ വന്ദന സിക്കയും കമ്പനിയുടെ പടിയിറങ്ങി. അമേരിക്കയിലെ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണായിരുന്ന വന്ദന സിക്ക, താന്‍ രാജിക്കത്ത് കമ്പനി മാനേജ്‌മെന്റിന് ഇ മെയില്‍ ചെയ്ത വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്.

ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഈ മാസം ആദ്യമാണ് സിഇഒയും എംഡിയുമായിരുന്ന വിശാല്‍ സിക്ക രാജിവച്ചത്. കുറച്ചുനാളുകളായി നാരായണമൂര്‍ത്തിയും വിശാല്‍ സിക്കയും തമ്മിലുള്ള നീരസം തുടങ്ങിയിട്ട്. മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായും സിക്കയുടെ ബന്ധം മോശമായിരുന്നു. ഒടുവിലാണ് ഇവ സിഇഓയുടെ രാജിയില്‍ കലാശിച്ചത്. നാരായണമൂര്‍ത്തിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായുള്ള പ്രശ്‌നമാണ് രാജിക്ക് കാരണമെന്ന് സിക്ക തന്നെ സൂചിപ്പിച്ചിരുന്നു.

ഭര്‍ത്താവ് കളമൊഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുമ്പോളാണ് വന്ദന സിക്കയും കമ്പനിയില്‍ നിന്ന് ഒഴിയുന്നത്. രണ്ടര വര്‍ഷം മുന്‍പാണ് വന്ദന, ഇന്‍ഫോസിസ് ഫൗണ്ടേഷനില്‍ ചുമതലയേറ്റത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top