ആയിരം രൂപ തിരിച്ചെത്തുന്നു; പുതിയ രൂപത്തില്‍

ഫയല്‍ ചിത്രം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ 8ന് നിരോധിച്ച 1000 രൂപ നോട്ടുകള്‍ പുതിയ രൂപത്തില്‍ എത്തുന്നു. പുതിയ സുരക്ഷ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയ 1000 രൂപ നോട്ടുകള്‍ ഈ വര്‍ഷം അവസാനത്തോട് വിതരണം ചെയ്യുമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1000 രൂപയുടെ നിരോധനത്തിന് മുമ്പുതന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. എന്നാല്‍ 500 രൂപ നോട്ടുകളുടെ അച്ചടി നോട്ട് നിരോധനത്തിനുശേഷമാണ് ആര്‍ബിഐ ആരംഭിച്ചത്.

മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നോട്ടുകളുടെ അച്ചടി മൈസൂരുവിലും സല്‍ബോണിയിലുമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ ഓഫീസാണ് നോട്ട് അച്ചടിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. പുതിയ 200 രൂപ നോട്ടുകള്‍ രാജ്യത്ത് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗമാണ് രാജ്യത്ത് 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. 50 രൂപയുടെ പുതിയ നോട്ടുകളും പുറത്തിറക്കുമെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് 1000 രൂപ നോട്ടുകള്‍ തിരിച്ചെത്തിക്കുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചത്. അതേസമയം 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിഷേധിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top