യുപി യിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വീണ്ടും ദുരന്ത വാര്‍ത്തകള്‍; മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പട്ടി തിന്ന സംഭവം വിവാദമാകുന്നു

ലക്നൗ: ലക്നൗവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം തെരുവു പട്ടികള്‍ തിന്ന സംഭവത്തില്‍ വിവാദം ശക്തമാകുന്നു. ലക്നൗവിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹമാണ് തെരുവു പട്ടികള്‍ കടിച്ചു കീറിയത്. മൃതദേഹത്തിന്റെ തലയും ശരീരഭാഗങ്ങളും പൂര്‍ണ്ണമായും തെരുവു നായ്ക്കള്‍ കടിച്ചുകീറി വികൃതമാക്കിയിരുന്നു.
ഭക്ഷ്യ വിഷഭാധയെത്തുടര്ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പുഷ്പ തിവാരി എന്ന നാല്പത് വയസ്സുകാരിയാണ് മരിച്ചത്. പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം രാത്രിയില്‍ അകത്തു കടന്ന തെരുവുനായ്ക്കള്‍ തിന്നുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് മൂന്ന് സെക്യൂരിറ്റി ജീവനക്കാരെയും ഒരു വാര്‍ഡ് ജീവനക്കാനെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി ഡയറക്ടര്‍ ദേവേന്ദ്ര സിംഗ് നേഗി അറിയിച്ചു. നാല് പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും എങ്ങനെയാണിത് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും നേഗി പറഞ്ഞു.
അതേസമയം മരിച്ച യുവതിയുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഉത്തര്‍ പ്രദേശിലെ അറിയപ്പെടുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ ഡോ.റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്ന് ഇങ്ങനെയൊരു പിഴവ് സംഭവിച്ചത് പൊതുജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക