തിരിച്ചടിച്ച് പിവി സിന്ധു: രണ്ടാം ഗെയിം സ്വന്തമാക്കി ഒപ്പത്തിനൊപ്പം; മൂന്നാം ഗെയിം നിര്‍ണായകം

ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന്റെ ഗംഭീര തിരിച്ചുവരവ്. ആദ്യ ഗെയിം നഷ്ടമായ ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന സിന്ധു ജപ്പാന്റെ നൊസോമി ഒക്കുഹാരയ്‌ക്കെതിരെ രണ്ടാം ഗെയിം സ്വന്തമാക്കി കിരീട പ്രതീക്ഷ സജീവമാക്കി. 22-20 നാണ് സിന്ധു രണ്ടാം ഗെയിം സ്വന്തമാക്കിയത്. നേരത്തെ ആദ്യ ഗെയിം 21-19 ന് നൊസോമി ഒക്കുഹാര സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്നാം ഗെയിം നിര്‍ണായകമായിരിക്കുകയാണ്.

ആദ്യ ഗെയിം പോലെ സിന്ധുവിന്റെ മുന്നേറ്റമായിരുന്നു രണ്ടാം ഗെയിമിലും. 5-1 ന് ലീഡെടുത്ത സിന്ധു 11-8 എന്ന സ്‌കോറിനാണ് ഇടവേളയ്ക്ക് പിരിഞ്ഞത്. ഇടവേളയ്ക്ക് ശേഷവും മുന്‍തൂക്കം ഇന്ത്യന്‍ താരത്തിനായിരുന്നു. 15-13 ന് മുന്നില്‍ക്കയറി. എന്നാല്‍ ഒക്കുഹാര ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം അത്യന്തം ആവേശകരമായി. ഒരുഘട്ടത്തില്‍ 20-18 ന് സിന്ധു മുന്നിട്ട് നിന്നെങ്കിലും ജപ്പാന്‍ താരം സ്‌കോര്‍ തുല്യനിലയിലാക്കി. ഒടുവില്‍ ഏറെ നീണ്ട പോരാട്ടത്തിനൊടുവില്‍ 22-20 ന് ഇന്ത്യന്‍ താരം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലെ പല റാലികളും ദൈര്‍ഘ്യമേറിയവയായിരുന്നു.

നേരത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ആദ്യ ഗെയിം സിന്ധു വിട്ടുകൊടുത്തത്. തുടക്കത്തില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ സിന്ധു 11-5 എന്ന സ്‌കോറിനാണ് ഇടവേളയക്ക് പിരിഞ്ഞത്. ഇടവേളയ്ക്ക് ശേഷം തിരിച്ചടിച്ച ഒക്കുഹാര തുടര്‍ച്ചയായി പോയിന്റുകള്‍ നേടി സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കി. 10-13 ന് പിന്നിട്ട് നിന്ന ജപ്പാന്‍ താരം ലീഡ് 16-14 ആയും 18-14 ആയും ഉയര്‍ത്തി. തുടര്‍ച്ചയായി നാലുപോയിന്റുകള്‍ നേടിയ ഇന്ത്യന്‍ താരം സ്‌കോര്‍ 18-18 ല്‍ പിടിച്ചു. പിന്നീട് ഓരോ പോയിന്റുകള്‍ നേടി 19-19 ന് തുല്യനിലയില്‍ നില്‍ക്കെ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ഒക്കുഹാര ആദ്യ ഗെയിം സ്വന്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top