ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ആദ്യ ഗെയിം പിവി സിന്ധുവിന് നഷ്ടമായി

പി വി സിന്ധു

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗം ഫൈനല്‍ മത്സരം പുരോഗമിക്കുന്നു. ആദ്യ ഗെയിം ഇന്ത്യന്‍ താരം പിവി സിന്ധുവിന് നഷ്ടമായി. ആദ്യ ഗെയിം എതിരാളിയായ ജപ്പാന്റെ നൊസോമി ഒക്കുഹാര 21-19 ന് സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന് ഗെയിം നഷ്ടമായത്. രണ്ടാം ഗെയിമില്‍ ഇടവേളയ്ക്ക് പിരിയുമ്പോള്‍ സിന്ധു 11-8 ന് മുന്നിട്ട് നില്‍ക്കുകയാണ്.

തുടക്കത്തില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ സിന്ധു 11-5 എന്ന സ്‌കോറിനാണ് ഇടവേളയക്ക് പിരിഞ്ഞത്. ഇടവേളയ്ക്ക ശേഷം തിരിച്ചടിച്ച ഒക്കുഹാര തുടര്‍ച്ചയായി പോയിന്റുകള്‍ നേടി സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കി. 10-13 ന് പിന്നിട്ട് നിന്ന ജപ്പാന്‍ താരം ലീഡ് 16-14 ആയും 18-14 ആയും ഉയര്‍ത്തി. തുടര്‍ച്ചയായി നാലുപോയിന്റുകള്‍ നേടിയ ഇന്ത്യന്‍ താരം സ്‌കോര്‍ 18-18 ല്‍ പിടിച്ചു. പിന്നീട് ഓരോ പോയിന്റുകള്‍ നേടി 19-19 ന് തുല്യനിലയില്‍ നില്‍ക്കെ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ഒക്കുഹാര ആദ്യ ഗെയിം സ്വന്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top