ഇനിമുതല്‍ പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ട് വര്‍ഷം വാറന്റി നല്‍കുമെന്ന് ലാവ

പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷം വാറന്റി നല്‍കുമെന്ന് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ലാവ. എന്നാല്‍ കമ്പനിയുടെ ഉപ ബ്രാന്‍ഡായ സോളോയ്ക്കും ഈ പ്രഖ്യാപനം ബാധകമാണോ എന്നതിനേക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. ഇന്നുമുതല്‍ ഏത് ഫോണ്‍ വാങ്ങിയാലും ഇങ്ങനെ 2 വര്‍ഷം വാറന്റി ലഭിക്കും.

ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കമ്പനി ഇത്തരത്തിലൊരു കാര്യം ചെയ്യുന്നതെന്നും ലാവ പറയുന്നു. മറ്റെല്ലാ കമ്പനികളും ആറുമാസവും ഒരു വര്‍ഷവുമൊക്ക വാറന്റി നല്‍കുമ്പോള്‍ ലാവയുടെ ഫോണ്‍ രണ്ടുവര്‍ഷം വാറന്റി നല്‍കുന്നത് മറ്റ് ഇന്ത്യന്‍ നിര്‍മാതാക്കളേക്കാള്‍ അധികമായി ലാവയ്ക്ക് ഗുണപരമായി മാറിയേക്കും.

മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോഴും ആറ് മാസം-ഒരു വര്‍ഷം ഒക്കെ വാറന്റിമാത്രം നല്‍കുമ്പോള്‍ ലാവയുടെ നടപടി മറ്റുള്ളവര്‍ക്ക് മാതൃകയായേക്കും. 4ജി വിപ്ലവത്തില്‍ അല്പം പിന്നാക്കം പോയെങ്കിലും ഒരു വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ കമ്പനി. ഇന്ത്യയിലുടനീളം 1000 സര്‍വീസ് സെന്ററുകളിലധികമുള്ളതും കമ്പനിയുടെ പ്രത്യേകതയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top