സൈനയ്ക്ക് വെങ്കലം മാത്രം; സെമിയില്‍ തോറ്റുപുറത്തായി

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് വെങ്കലം മാത്രം. സൈന സെമിയില്‍ തോറ്റുപുറത്തായി. ജപ്പാന്റെ നൊസാമി ഒക്കുഹാരയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ സൈനയുടെ ഫൈനല്‍ മോഹങ്ങള്‍ തല്ലിക്കെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ഒക്കുഹാരയുടെ വിജയം. സ്‌കോര്‍ 12-21, 21-17, 21-10.

ആദ്യ ഗെയിം അനായാസം നേടിയ ശേഷമായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിം വെറും 22 മിനിട്ടിലാണ് സൈന സ്വന്തമാക്കിയത്. 21-12 ന് ആദ്യ ഗെയിം നേടിയ സൈന രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാടി. 21-17 ന് ഒക്കുഹാര രണ്ടാം ഗെയിം നേടി മത്സരത്തിലേക്ക് തിരിച്ചു വന്നു. മൂന്നാം ഗെയിമില്‍ ജപ്പാന്‍ താരത്തിന്റെ ഏകപക്ഷീയമായ മുന്നേറ്റമാണ് കണ്ടത്. സൈനയെ നിലം തൊടാന്‍ അനുവദിക്കാതെ മുന്നേറിയ താരം 21-10 ന് ഗെയിമും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി.

ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ രണ്ടാം മെഡലാണ് സൈന ഗ്ലാസ്‌ഗോയില്‍ സ്വന്തമാക്കിയത്. നേരത്തെ 2015 ല്‍ ജക്കാര്‍ത്തയില്‍ സൈന വെള്ളി മെഡല്‍ നേടിയിരുന്നു.

ഇനി പിവി സിന്ധിവിലാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ. ഇന്ന് നടക്കുന്ന മറ്റൊരു സെമിയില്‍ സിന്ധു ചൈനയുടെ ചെന്‍ യുഫിയെ നേരിടും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top