ഫോണ്‍ 4 ന്റെ രണ്ട് ഷോറൂമുകള്‍ കോട്ടയത്ത് തുറന്നു

കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍4 ന്റെ രണ്ട് ഷോറൂമുകള്‍ കോട്ടയത്ത് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരുനക്കരയിലും, ശാസ്ത്രി റോഡിലുമാണ് ഫോണ്‍ 4 ന്റെ 34ഉം 35 ഉം ഷോറൂമുകള്‍ ആരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരുപതിനായിരത്തിന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് നിരവധി സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ലോകോത്തര ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ ഹബ്ബായ ഫോണ്‍ ഫോറില്‍ ഓഫറുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കും പുറമെ വിവിധ ജില്ലകളില്‍ സര്‍വീസ് സെന്ററുകളും ആരംഭിച്ചു കഴിഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ കേരളത്തില്‍ തങ്ങളുടെ ആകെ സ്റ്റോറുകളുടെ എണ്ണം 75 ആകുമെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഷോറൂമുകള്‍ വ്യാപിപ്പിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ സയിദ് ഹമീദ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top