കേരളാ ബ്ലാസ്റ്റേഴ്‌സിന് ജംഷഡ്പൂര്‍ എഫ്‌സിയുടെ മറുപണി; വിക്കിയില്‍ തിരുത്ത്

റെനെ, വിക്കിയിലെ തിരുത്ത്

ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മിലുള്ള കളിക്കുമുന്നേയുള്ള ‘കളി’ തുടരുന്നു. ജംഷഡ്പൂരിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കറിവേപ്പില എന്നും ‘എ’ ടീം എന്നുമൊക്കെ തിരുത്തിയ ആരാധകര്‍ക്ക് ഒരു മറുപണിയേന്നോണം ബ്ലാസ്‌റ്റേഴ്‌സിന്റെ പേജിലും മാറ്റം വരുത്തപ്പെട്ടു.

ബ്ലാസ്റ്റേഴ്‌സിന്റെ ‘നിക് നെയിം’ അധവാ വിളിപ്പേര് എന്ന വിഭാഗമാണ് തിരുത്തപ്പെട്ടത്. അവിടെ മഞ്ഞപ്പട എന്നതിനുപുറമെ ‘ഓള്‍ഡ് ഏജ് ഹോം’ എന്നാണ് തിരുത്തപ്പെട്ടത്. കേരളാ ബ്ലാസ്റ്റേഴ്‌സ് 35 വയസുകഴിഞ്ഞ ഏതാനും മാഞ്ചസ്റ്റര്‍ താരങ്ങളുമായി കരാറിലേര്‍പ്പെട്ടതാണ് ഇത്തരത്തിലൊരു പരിഹാസത്തിന് മുതിരാന്‍ ചിലരെ പ്രേരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിന് കളിക്കളത്തില്‍ ടീം മറുപടി കൊടുക്കുമെന്നുതന്നെയാണ് കേരളത്തിന്റെ ആരാധകരുടെ പ്രതീക്ഷ. ബ്ലാസ്റ്റേഴ്‌സില്‍ കളിച്ച കളിക്കാരെയെല്ലാം പൊക്കുന്നത് പതിവാക്കിയ ജംഷഡ്പൂരിനെ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ എതിരാളിയായാണ് കണക്കാക്കുന്നത്. കോച്ചായ സ്റ്റീവ് കോപ്പലിനെയുള്‍പ്പടെ സ്വന്തം തട്ടകത്തില്‍ എത്തിച്ച ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ചെറുപതിപ്പുതന്നെയെന്ന് കളിക്കാരെ വിലയിരുത്തിയാല്‍ത്തന്നെ ബോധ്യമാകുന്ന കാര്യമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top