കളികാണാനെത്തിയ സികെ വിനീതിനും റിനോ ആന്റോയ്ക്കും ബംഗലുരു എഫ്‌സി ആരാധകരുടെ ശകാരവര്‍ഷം; കേരളാ ബ്ലാസ്റ്റേഴ്‌സിനും ചീത്തവിളി

സികെ വിനീത്, റിനോ ആന്റോ

കൊച്ചി: ബംഗലുരു എഫ്‌സിയുടെ കളികാണാനെത്തിയ സികെ വിനീതിനും ചീത്തവിളി. ഇരുവരേയും കണ്ടയുടനെ പ്രകോപിതരായ ബംഗലുരു എഫ്‌സി ആരാധകരാണ് ചീത്തവിളി നടത്തിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിനേയും ഇവര്‍ ചീത്ത വിളിച്ചു. എഎഫ്‌സി കപ്പിലെ മത്സരം കാണാനാണ് വിനീതും റിനോയും ബംഗലുരുവിലെത്തുന്നത്.

ബംഗലുരു എഫ്‌സി താരങ്ങളായിരുന്ന സികെ വിനീതും റിനോ ആന്റോയും കേരളാ ബ്ലാസ്റ്റേഴ്‌സില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതാണ് ബംഗലുരു ആരാധകരെ ചൊടിപ്പിച്ചത്. സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി റിനോ ആന്റോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സികെ വിനീതും ബംഗലുരു എഫ്‌സി ആരാധകരുടെ പെരുമാറ്റത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയിലെതന്നെ ഏറ്റവും ആരാധകരുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ബംഗലുരു എഫ്‌സിയും ആരാധക പിന്തുണയില്‍ ഒട്ടും പിന്നിലല്ല. അതുകൊണ്ടുതന്നെ കളി തുടങ്ങുംമുമ്പുള്ള ഇത്തരം സംഭവങ്ങള്‍ ടീമുകള്‍ തമ്മിലുള്ള മത്സരം ഗംഭീരമാക്കാന്‍ ഉപകരിച്ചേക്കും. എങ്കിലും ഇത്തരം സംഭവങ്ങള്‍ സംസ്‌കാര ശൂന്യതയാണെന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അഭിപ്രായം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top