സാംസങ്ങ് തലവനും ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ പണക്കാരനുമായ ജെയ് വൈ ലീയ്ക്ക് അഞ്ചുവര്‍ഷം തടവ്; തലകുനിച്ച് ലോകപ്രശസ്ത ടെക് കമ്പനി

ജെയ് വൈ ലീ

സാംസങ്ങ് കമ്പനിയുടെ തലവനും ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ പണക്കാരനുമായ ജെയ് വൈ ലീയ്ക്ക് അഞ്ചുവര്‍ഷം തടവ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഉള്‍പ്പെടെ സ്വാധീനിച്ച് സാംസങ്ങില്‍ സ്ഥാനം നേടി നേട്ടമുണ്ടാക്കി എന്നാണ് ജെയ് വൈ ലീയ്ക്ക് എതിരെ തെളിഞ്ഞ കേസ്. ദക്ഷിണ കൊറിയയില്‍ വന്‍ കോളിളക്കമാണ് കേസ് സൃഷ്ടിച്ചത്.

ദക്ഷിണ കൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റായ പാര്‍ക് ഗ്യൂന്‍ ഹൈ രാജിവയ്‌ക്കേണ്ടിവന്ന കേസ് അക്ഷരാര്‍ത്ഥത്തില്‍ കൊറിയയുടെ ഭരണത്തെത്തന്നെ സ്തംഭിപ്പിച്ചു. പാര്‍ക്കിനെ പാര്‍ലമെന്റിന് ഇംപീച്ച് ചെയ്യേണ്ടതായും വന്നിരുന്നു. ഇവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിദേശത്ത് അനധികൃതമായി സ്വത്ത് നിക്ഷേപിച്ചു എന്ന കുറ്റവും പാര്‍ക്കിനെതിരെ ഉയരുന്നുണ്ട്.

സാംസങ്ങിന്റെ വൈസ് ചെയര്‍മാനാണ് ലീ. ഇദ്ദേഹം പാര്‍ക് ഗ്യൂന്‍ ഹൈയുടേയും സുഹൃത്തായ ചോയ് സൂസിലിന്റെയും ഫൗണ്ടേഷനുകള്‍ക്ക് സംഭാവനയായി 1.7 കോടി ഡോളറാണ് ലീ സംഭാവന നല്‍കിയത്. ഇത് സാംസങ്ങില്‍ അധികാരം നേടിയെടുക്കാനായി കൊടുത്ത കൈക്കൂലിയായി വിലയിരുത്തപ്പെട്ടു. ഇപ്പോള്‍ വിധിക്കെതിരെ അപ്പീല്‍ കൊടുക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top