മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; 531 ഉദ്യോഗസ്ഥരെ ഒറ്റയടിയ്ക്ക് സ്ഥലംമാറ്റി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി. 531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് സ്ഥലംമാറ്റിയത്. ഓണക്കാലത്ത് കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് ചരിത്രത്തിലാദ്യമാണ്.

വിദൂര ജില്ലകളിലേക്കാണ് പലരെയും സ്ഥലംമാറ്റിയിട്ടുള്ളത്. ഇതില്‍ 425 ഓളം പേര്‍ സ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. അതിനാല്‍ സ്ഥലംമാറ്റപ്പെട്ട ഇവര്‍ക്ക് പുതിയ നിയമനങ്ങള്‍ നല്‍കിയിട്ടില്ല. ഒരാഴ്ചയ്ക്കകം ഇവര്‍ക്ക് പുതിയ പുതിയ നിയമനം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥലംമാറ്റിയതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. പ്രതികാരനടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതെന്നും ഇവര്‍ ആരോപിച്ചു.

സാധാരണ ഏപ്രില്‍ അവസാനം കരട് പട്ടിക തയ്യാറാക്കി മെയ് മാസം സ്ഥലംമാറ്റം നടപ്പാക്കുകയാണ് ചെയ്യാറുള്ളത്. ഇത്തവണ അപ്പീല്‍ നല്‍കാന്‍ പോലും അവസരം നല്‍കാതെയാണ് സ്ഥലംമാറ്റം നല്‍കിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

സ്ഥലംമാറ്റപ്പെട്ടവര്‍ക്ക് പുതിയ നിയമനം നല്‍കാത്തതിനെ തുടര്‍ന്ന്,  ഫലത്തില്‍ ഒരാഴ്ചക്കാലം ഇവരുടെ സേവനം ലഭ്യമാകാത്ത സ്ഥിതി സംജാതമാകും. കൂടാതെ ഓണം അലവന്‍സുകള്‍ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്കയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top