സൈനികരോടുള്ള ആദരവ് തൊഴിലിടത്ത് പ്രകടമാക്കി ഒരു ബാര്‍ബര്‍; മുടി വെട്ടാന്‍ 80 രൂപ ഈടാക്കുമ്പോള്‍ സൈനികര്‍ നല്‍കേണ്ടത് പകുതി മാത്രം

മുത്തു കൃഷ്ണന്‍

പത്തനംതിട്ട; സൈനികര്‍ക്ക് നിലവിലുള്ള നിരക്കിന്റെ പകുതി മാത്രം ഈടാക്കി താടിയും മുടിയും വെട്ടി നല്‍കുകയാണ് മുത്തു കൃഷ്ണന്‍ എന്ന ബാര്‍ബര്‍. മുടിവെട്ടാന്‍ മറ്റുള്ളവരില്‍ നിന്നും 80 രൂപ ഈടാക്കുമ്പോള്‍ സൈനികള്‍ നല്‍കേണ്ടത് നാല്‍പതു രൂപ മാത്രമാണ്. ഈ 40 രൂപയാകട്ടെ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചുകൊടുക്കാന്‍ പ്രത്യേകവും സൂക്ഷിക്കുന്നു.

പത്തനംതിട്ട കുമ്പഴയിലാണ് ഈ വ്യത്യസ്തനായ ബാര്‍ബറുടെ ഷോപ്പ്. ഇന്ത്യയില്‍ ഏറ്റവും അധികം ആദരിക്കപ്പെടേണ്ടത് സൈനികരെയാണന്നാണ് മുത്തുവിന്റെ പക്ഷം .മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മയ്ക്കായാണ് ഈ പരിപാടി തുടങ്ങിയത്. സൈനികര്‍ക്ക് പകുതി ചാര്‍ജേയുള്ളു എന്ന ബോര്‍ഡും മുത്തു കടയില്‍ സ്ഥാപിച്ചിരിക്കുന്നു. പട്ടാളത്തില്‍ നിന്നും വിരമിച്ചവര്‍ക്കും ഈ സേവനം ലദ്യമാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അതിന് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ കടിഞ്ഞാണിടും എന്നതിനാലാണ് സര്‍വീസ് സൈനികര്‍ക്ക് മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്തിയത്.

തമിഴ്‌നാട്ടിലെ ചെങ്കോട്ട സ്വദേശിയാണ് മുത്തു കൃഷ്ണന്‍. നിലവില്‍ പ്രമാടം പഞ്ചായത്തില്‍ കുടുംബസമേതമാണ് മുത്തുവിന്റെ താമസം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top