യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ റോണോ തന്നെ; മെസിയേയും ബഫണിനെയും പിന്തള്ളി സിആര്‍7 രണ്ടാം തവണയും ബഹുമതി സ്വന്തമാക്കി


മൊണോക്കോ: യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരമായി പോര്‍ച്ചുഗലിന്റെ ദേശീയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് റോണോ ഈ പുരസ്‌കാരം കരസ്ഥമാക്കുന്നത്. ഇതിഹാസതാരം ലയണല്‍ മെസി, ജിയാന്‍ ലൂജി ബഫണ്‍ എന്നിവരെ മറികടന്നാണ് റോണോ പുരസ്‌കാരം സ്വന്തമാക്കിയത്.

മൊണോക്കയില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പിനിടെയാണ് മികച്ച താരത്തെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ലാ ലിഗ സീസണില്‍ 25 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ 13 മത്സരങ്ങളില്‍ 12 ഗോളുകളും റൊണാള്‍ഡോ നേടി.

റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടം തിരിച്ച് പിടിക്കുന്നതിലും ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിയതിലും റോണോയുടെ പങ്ക് നിര്‍ണായകമായിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയറണ്‍ മ്യൂണിക്കിനെതിരെയും സെമി ഫൈനലില്‍ ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയും ഹാട്രിക്ക് നേടിയ റോണോ ഫൈനലില്‍ യുവന്റസിനെതിരെ രണ്ട് ഗോളുകള്‍ നേടി.

80 പരിശീലകരും 55 മാധ്യമപ്രവര്‍ത്തരും ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിലാണ് റോണോയെ മികച്ച് യൂറോപ്യന്‍ താരമായി തെരഞ്ഞെടുത്തത്. ചാമ്പ്യന്‍സ് ലീഗിന്റെയോ യൂറോപ്പ ലീഗീന്റെയോ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച് ടീമുകളുടെ പരിശീലകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top