നന്ദന്‍ നിലേകനി ഇന്‍ഫോസിസ് ചെയര്‍മാനായി മടങ്ങിയെത്തി

നന്ദന്‍ നിലേകനി

ദില്ലി: ഇന്‍ഫോസിസ് ചെയര്‍മാനായി നന്ദന്‍ നിലേകനിയെ നിയമിച്ചു. സിഇഒ ആയിരുന്ന വിശാല്‍ സിക്കയുടെ രാജിയെ തുടര്‍ന്നാണ് നിലേകനിയെ പുതിയ ചെയര്‍മാനായി നിയമിച്ചത്. ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ഇന്‍ഫോസിസിന്റെ സ്ഥാപകരായ ഏഴ് പേരില്‍ ഒരാളായ നിലേകനി 2002- 2007 കാലഘട്ടത്തില്‍ ഇന്‍ഫോസിസ് ചെയര്‍മാനായിരുന്നു. ആധാര്‍ എന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് രൂപം നല്‍കാനുള്ള ദൗത്യവുമായി 2009ലാണ് അദ്ദേഹം ഇന്‍ഫോസിസ് വിട്ടത്.

ഇന്‍ഫോസിസ് മുന്‍ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വിശാല്‍ സിക്ക രാജിവെച്ചത്. സിക്കയുടെ രാജി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top