ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നേറുന്നു. പുരുഷ വിഭാഗത്തില്‍ മുന്‍നിര താരം കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നു. മറ്റ് താരങ്ങളായ സൈന നെഹ്‌വാള്‍, പിവി സിന്ധു, സമീര്‍ വര്‍മ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

പ്രീക്വാര്‍ട്ടറില്‍ പതിനാലാം സീഡ് ഡെന്‍മാര്‍ക്കിന്റെ ആന്ദ്രെ അന്റോണ്‍സെനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. 48 മിനിട്ട് നീണ്ട മത്സരത്തില്‍ എതിരില്ലാത്ത ഗെയിമുകള്‍ക്കായിരുന്നു എട്ടാം സീഡ് ശ്രീകാന്തിന്റെ വിജയം. സ്‌കോര്‍ 21-14, 21-18. ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ദക്ഷിണ കൊറിയയുടെ സോന്‍ വാന്‍ ഹോ അല്ലെങ്കില്‍ പതിനൊന്നാം സീഡ് തനോങ്‌സാക് സെന്‍സോംബന്‍സൂക്ക് ആയിരിക്കും ശ്രീകാന്തിന്റെ എതിരാളി.

എന്നാല്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം മൂന്നാം റൗണ്ടില്‍ തോറ്റുപുറത്തായി. ഇന്തോനേഷ്യയുടെ പ്രവീണ്‍ ജോര്‍ദാന്‍-ഡെബ്ബി സുശാന്തോ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍ 22-20, 18-21, 18-21.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top