അതിശയിപ്പിക്കുന്ന ഡിസ്‌പ്ലേ; സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8 പുറത്തിറങ്ങി

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8

ഗ്യാലക്‌സി നോട്ട് 7 എന്ന ഫോണിന്റെ ഓര്‍മകള്‍ ഒരു ദുസ്വപ്‌നത്തിലെന്നവണ്ണം ഉപേക്ഷിച്ച് സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8 പുറത്തിറക്കി. എല്ലാതരത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സാങ്കേതിക വിദ്യകളെല്ലാം ഫോണില്‍ സമന്വയിപ്പിച്ചിരിക്കുന്നു.

6.3 ഇഞ്ച് വലിപ്പമുള്ള ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ എന്ന് സാംസങ്ങ് വിളിക്കുന്ന ഈ സ്‌ക്രീന്‍ അങ്ങേയറ്റം സുന്ദരമാണ്. അമേരിക്കയിലും ചൈനയിലും ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസ്സറില്‍ വരുന്ന ഫോണിന് മറ്റുരാജ്യങ്ങളില്‍ ഒക്ടാക്കോര്‍ എക്‌സൈനോസ് 8895 പ്രൊസസ്സറാകുമുള്ളത്.

സാംസങ്ങ് ഈ മോഡലിലൂടെ ഇരട്ട ക്യാമറകള്‍ പരീക്ഷിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പ്രത്യേകത ക്യാമറകള്‍ക്കുണ്ട്. 4കെ വീഡിയോ പകര്‍ത്താന്‍ ശേഷിയുണ്ട് ഈ ക്യാമറകള്‍ക്ക്. 6 ജിബി റാമുള്ള ഫോണിന് 60,000 രൂപയോളമാണ് വില.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top