ഉത്തര്‍പ്രദേശിലെ ട്രെയിന്‍ അപകടങ്ങള്‍; രാജിവെക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു; കാത്തിരിക്കാന്‍ പ്രധാനമന്ത്രി

സുരേഷ് പ്രഭു
ദില്ലി: ഉത്തര്‍പ്രദേശില്‍ നടന്ന രണ്ട് ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ രാജിവെയ്ക്കുന്നതിന് മുമ്പ് കുറച്ച് സമയം കാത്തുനില്ക്കാന് പ്രധാനമന്ത്രി പറഞ്ഞതായി പ്രഭു വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തിന് തൊട്ടുപിന്നാലെ റെയില്‍വെ ബോര്‍ഡ് ചെയര്മാന് എകെ മിത്തല്‍ രാജിവെച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി, തന്റെ ചോരയും വിയര്‍പ്പും റെയില്‍വെയ്ക്കുവേണ്ടി സമര്‍പ്പിച്ചു. മോദിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയ്ക്കുവേണ്ടി റെയില്‍വെയില്‍ ഇനിയും മാറ്റങ്ങള്‍ അനിവാര്യമാണ്. ആ ലക്ഷ്യങ്ങളിലേക്കാണ് റെയില്‍വെ നിങ്ങുന്നതെന്നും മുന്നേറ്റം ശരിയായ ദിശയിലാണെന്നും സുരേഷ് പ്രഭു വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഉത്കല്‍ എക്സ്പ്രസിന്റെ 14 ബോഗികള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 23 പേര് മരിരിക്കുകയും 153 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പുരിയില്‍ നിന്നും ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
കൂടാതെ ഇന്ന് പുലര്‍ച്ചെ ഔറിയയില്‍ കഫിയത്ത് എക്സ്പ്രസ് പാളം തെറ്റിയിരുന്നു. അസംഗഡില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന ട്രെയിനിന്റെ 10 ബോഗികളും എഞ്ചിനുമായിരുന്നു പാളം തെറ്റിയത്. നാല് ദിവനത്തിനുള്ളില് തുടര്‍ച്ചയായി നടന്ന രണ്ട് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വെ ബോര്‍ഡ് ചെയര്മാന് എകെ മിത്തല്‍ രാജിവെച്ചത്.
I met the Hon’ble Prime Minister @narendramodi taking full moral responsibility. Hon’ble PM has asked me to wait. (5/5)
— Suresh Prabhu (@sureshpprabhu) August 23, 2017
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക