ടാറ്റാ ജംഷഡ്പൂര്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ‘പൊക്കുന്നത്’ ശീലമാക്കുന്നോ? മാറിമറിഞ്ഞ് വിക്കി പേജ്

ടാറ്റാ ജംഷഡ്പൂരിന്റെ വിക്കിപീഡിയ പേജില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബി ടീം എന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കറിവേപ്പില എന്നുമൊക്കെയാണ് മാറ്റങ്ങള്‍ വരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ തല്പര കക്ഷികള്‍ ആരെങ്കിലുമാവാം ഈ മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് കരുതപ്പെടുന്നത്.

ജംഷഡ്പൂരിന്റെ പേജില്‍ നിക്ക് നെയിം എന്ന ഭാഗത്താണ് ആദ്യം മാറ്റങ്ങള്‍ കണ്ടത്. കേരളാ ബ്ലാസ്റ്റേഴ്‌സ് എ ടീം എന്നായിരുന്നു ആദ്യ മാറ്റം. പിന്നീട് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കറിവേപ്പിലകള്‍ എന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് ജൂനിയര്‍ ടീം എന്നും പേര് മാറ്റപ്പെട്ടു. കോട്ട് സ്റ്റീവ് കോപ്പലിനേയും വെറുതെ വിട്ടിട്ടില്ല. എന്നാല്‍ മൃദുവായിട്ടുമാത്രമേ ബ്ലാസ്റ്റേഴ്‌സിന്റ മുന്‍ ആശാനെ വിക്കി എഡിറ്റ് ചെയ്തവര്‍ കൈകാര്യം ചെയ്തുള്ളൂ.

ആശാന്‍ എന്ന വാക്ക് കോപ്പലിന് മുന്നില്‍ ആരോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രിങ്ക് ബോക്‌സ് എന്ന വാക്കും ആശാന്‍ എന്ന വാക്കിനുമുന്നില്‍ ഉള്‍പ്പെടുത്തി. കോച്ചിനേയും പ്രഗത്ഭ കളിക്കാരെയും ജംഷഡ്പൂര്‍ അടിച്ചുമാറ്റിയ സാഹചര്യത്തില്‍ സഹിക്കാനാവാത്ത ഒരാള്‍ ഇങ്ങനെ ചെയ്തതാകാമെന്നാണ് കരുതപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top