ജാവേദ് ഹസ്സന്‍ കേരളത്തിലുളള സോഫ്റ്റ്‌വെയര്‍ കമ്പനി സിനി സോഫ്റ്റില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ജാവേദ് ഹസ്സന്‍, അനില്‍ നായര്‍

ലോകവ്യാപകമായി ബിസിനസ് ശൃംഖലയുള്ള ജാവേദ് ഹസ്സന്‍ കേരളത്തിലെ ഡിജിറ്റല്‍ കമ്പനിയായ സിനിസോഫ്റ്റില്‍ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഇതോടെ പൂര്‍ണമായും കേരളീയമായ സിനിസോഫ്റ്റ് മള്‍ട്ടിനാഷണല്‍ പദവിയിലേക്കു ഉയരും.

ഡിജിറ്റല്‍ മീഡിയ രംഗത്തെ പ്രമുഖ സ്ഥാപനമാണ് സിനി സോഫ്റ്റ്. അനില്‍ നായര്‍ ആണ് സിനി സോഫ്റ്റിന്റെ മേധാവി. ഡിജിറ്റല്‍ ആപ്ലിക്കേഷനുകളും ഓവര്‍ ദി ടോപ്പ് പ്ലാറ്റ് ഫോമുകളും വികസിപ്പിക്കുന്നതിന് പേരു കേട്ട സിനിസോഫ്റ്റിന്റെ പ്രവര്‍ത്തനമികവ് വിലയിരുത്തിയാണ് ജാവേദ് ഹസ്സന്‍ വലിയ ഒരു നിക്ഷേപത്തിന് തീരുമാനിച്ചത്.

നിരവധി രാജ്യങ്ങളില്‍ വേരുകളുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ തലവനാണ് ജാവേദ് ഹസ്സന്‍. ബിസ്സിനസ്സ് നിരീക്ഷകര്‍ നല്‍കുന്ന സൂചനകളനുസരിച്ച് 100 കോടിയിലധികം രൂപയായിരിക്കും അദ്ദേഹം സിനിസോഫ്റ്റിലേക്ക് മുതലിറക്കുന്നത്. നെസ്റ്റ് ഗ്രൂപ്പിന്റെ ഈ നിക്ഷേപത്തോടെ കേരളത്തിലെ ഒന്നാം നിര സ്ഥാപനമായി സിനിസോഫ്റ്റ് ഇടം പിടിക്കും.

ഡിജിറ്റല്‍ രംഗത്തെ കേരളത്തിലെ ആദ്യമെഗാ സംരംഭം ആയിരിക്കും ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. സോഫ്റ്റ്‌വെയര്‍ രംഗത്ത് സാന്നിധ്യമുറപ്പിച്ച മള്‍ട്ടിനാഷണല്‍ സംരംഭകന്‍ ജാവേദ് ഹസ്സനും ഡിജിറ്റല്‍ രംഗത്തെ കഠിന പ്രയത്‌നത്തിലൂടെ ഉയര്‍ന്നു വന്ന അനില്‍ നായരും കൈകോര്‍ക്കുന്നതോടെ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ആകും ഇത് തുടക്കമിടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top