“എന്റെ കക്ഷി നിരുപാധികം മാപ്പ് പറയുന്നു”, വ്യത്യസ്തമായി ക്ഷമ പറഞ്ഞ് ഞെട്ടിച്ച് അജിത്

അജിത്

ആരാധകര്‍ മാധ്യമ പ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമിച്ചതിനുപിന്നാലെ വിജയ് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീയോടും ഇങ്ങനെ പറയരുതെന്നാണ് വിജയ് ആരാധകരോട് പറഞ്ഞത്. അത് മനസിലാക്കിയാണ് ആരാധകര്‍ തെറിവിളിയില്‍നിന്ന് പിന്നാക്കം പോയതും.

ഇപ്പോള്‍ വിജയ്‌യുടെ അതേ അവസ്ഥയിലെത്തിപ്പെട്ടിരിക്കുകയാണ് അജിത്തും. എന്നാല്‍ ഫാന്‍സ് അസോസിയേഷനുകളെയൊന്നും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്ത നടനാണ് അജിത്തെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ അദ്ദേഹം അറിയാതെ അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെന്ന മട്ടില്‍ ധാരാളം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വിലസുന്നുമുണ്ട്.

ഇത് മനസിലാക്കിയ അജിത് വ്യത്യസ്തതയാര്‍ന്ന ഒരു മാര്‍ഗത്തിലൂടെ സോഷ്യല്‍ മീഡിയയിലെ ആളുകളോട് കാര്യം അവതരിപ്പിച്ചു. സ്വന്തമായി അക്കൗണ്ടുകളൊന്നുമില്ലാത്തതിനാല്‍ തന്റെ അഭിഭാഷകന്റെ പ്രൊഫൈല്‍വഴിയാണ് തന്റെ സന്ദേശം അദ്ദേഹം എല്ലാവരിലേക്കുമെത്തിച്ചത്. അഭിഭാഷകന്‍ അജിത്തിനെ എന്റെ കക്ഷി എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

“എന്റെ കക്ഷിയുടെ പേര്‍ ഉപയോഗിച്ച് ചില ഗ്രൂപ്പുകളും വ്യക്തികളും ചില കാര്യങ്ങളില്‍ ഇടപെടുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി മനസിലാക്കുന്നു. പക്ഷേ ഇത് അദ്ദേഹത്തിന് അറിവുള്ളതല്ല. സ്വന്തം അഭിപ്രായം തുറന്നുപ്രകടിപ്പിച്ചതിനാല്‍ ചിലരെ സോഷ്യല്‍മീഡിയകളില്‍ ആക്രമിക്കുന്നതായും മനസിലാക്കുന്നു. ഇവരെ കണ്ടുപിടിക്കേണ്ടതും ശക്തമായ നിയമ നടപടി എടുക്കേണ്ടതും ആവശ്യമാണ്. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് എന്റെ കക്ഷി നിരുപാധികം മാപ്പുചോദിക്കുന്നു”, ഇതായിരുന്നു അഭിഭാഷകന്റെ കുറിപ്പ്.

ഇത്തരത്തില്‍ ഒരു വ്യത്യസ്തമായ രീതിയിലൂടെ കാര്യം വ്യക്തമാക്കിയ ‘തലയ്ക്ക്’ അഭിനന്ദനങ്ങള്‍ ചൊരിയുകയാണ് സോഷ്യല്‍ മീഡിയ. ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തതിനാല്‍ ഇനി അജിത്തിനായി തെറിവിളിക്കാന്‍ ആരും ഒന്ന് അറയ്ക്കും. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ അക്ഷമ കാണിക്കാതെ സഹിഷ്ണുതയോടെ കാണണം എന്ന സന്ദേശമാണ് ഇതിലൂടെ ആരാധകര്‍ക്ക് നല്‍കപ്പെടുന്ന സന്ദേശം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top