എസ്ബിഐ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ മാത്രം മൂന്ന് മാസം കൊണ്ട് പിരിച്ചടുത്ത പിഴത്തുക 235 കോടി

പ്രതീകാത്മക ചിത്രം

കൊച്ചി: ഇന്ത്യയിലെ ഏറ്റിവും വലിയ ബാങ്കായ എസ്ബിഐ പിഴ ഇനത്തില്‍ പിരിച്ചെടുത്തതുമാത്രം 235.06 കോടി. 388.74 ലക്ഷം അക്കൗണ്ടുകളില്‍നിന്നാണ് ഈ തുക എസ്ബിഐ പിരിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദ കണക്കുമാത്രമാണിത് എന്നുമനസിലാകുമ്പോഴാണ് എസ്ബിഐയുടെ പിരിവ് വരുമാനം എത്ര വലുതാണെന്ന് മനസിലാകൂ.

വിവരാവകാശ നിയമപ്രകാരം കൊടുത്ത ചോദ്യത്തിലാണ് വിവരങ്ങളുള്ളത്. പൊതു പ്രവര്‍ത്തകനായ ചന്ദ്ര ശേഖര്‍ ഗൗഡാണ് വിവരാവകാശ രേഖയിലൂടെ ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. എസ്ബിഐ മിനിമം തുക അക്കൗണ്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ പിരിച്ചെടുത്ത തുക എത്രയാണ് എന്നായിരുന്നു ചോദ്യം.

എസ്ബിഐ എസ്ബിടിയുമായി ലയിച്ചതിനേത്തുടര്‍ന്ന് ആയിരങ്ങള്‍ക്കാണ് ജോലി നഷ്ടമായത്. അതുമൂലം വലിയ എതിര്‍പ്പുകളും നേരിടേണ്ടിവന്നു. എന്നാല്‍ ധാര്‍ഷ്ട്യം മുറുകെപ്പിടിച്ച് പിഴയായി പിരിക്കുന്ന തുകകള്‍ കുത്തനെ കൂട്ടുകയും ചെയ്തു എസ്ബിഐ. അതിനാലാണ് ഇത്തരമൊരു ചോദ്യം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top