കാല്‍പ്പന്തുകളിയുടെ ആരവരാവുകള്‍ വീണ്ടുമുണരുന്നു; ലാലിഗ സീസണിന് ഇന്ന് തുടക്കം

മാഡ്രിഡ്: കാല്‍പ്പന്തുകളിയുടെ ആരവരാവുകള്‍ വീണ്ടും ഉണരുന്നു. സ്പാനിഷ് ലാലിഗയുടെ പുതിയ സീസണിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും മുന്‍ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയുമാണ് ഇത്തവണയും കിരീട പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവര്‍.

അലാവസും ലെഗാനന്‍സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രാത്രി 11.45 ന് മത്സരം ആരംഭിക്കും. രണ്ടാമത്തെ മത്സരത്തില്‍ വലന്‍സിയയും ലാ പാമസും ഏറ്റുമുട്ടും.

മുന്‍ചാമ്പ്യന്‍മാരായ ബാഴ്‌സലോണയുടെ ആദ്യമത്സരം 20 ന് റയല്‍ ബെറ്റിസുമായാണ്. റയല്‍ മാഡ്രിഡ് തങ്ങളുടെ ആദ്യമത്സരത്തില്‍ ഡിപോര്‍ട്ടീവോയെ നേരിടും. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ഡിസംബര്‍ 20 ന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണാബുവില്‍ നടക്കും.

ഇത്തവണത്തെ ലാലിഗ കീരീടത്തിന് പുറമെ ചാമ്പ്യന്‍സ് ലീഗ് കിരീടവും യുവേഫ സൂപ്പര്‍കപ്പും സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കിയാണ് റയലിന്റെ വരവ്. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബദ്ധവൈരികളായ ബാഴ്‌സയെ ഇരുപാദങ്ങളിലുമായി 5-1 ന് തകര്‍ത്താണ് റയല്‍ കിരീടം നേടിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top