റിസര്‍വ് ബാങ്ക് ഇറക്കുന്ന പുതിയ അമ്പത് രൂപ നോട്ടുകള്‍ ഇങ്ങനെ? ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍

മുംബൈ: റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ അമ്പത് രൂപയുടേതെന്ന് കരുതുന്ന നോട്ടുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇളം നീലയും വെള്ളയും നിറങ്ങളിലാണ് നോട്ട്. നിലവിലുള്ള അമ്പത് രൂപ നോട്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാര്‍ന്ന വിധത്തിലാണ് ചിത്രത്തിലുള്ള പുതിയ നോട്ടുകള്‍.

പുതിയ 50, 20 നോട്ടുകള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടുകളുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

മഹാത്മാഗാന്ധി 2005 സീരീസിലാണ് പുതിയ അമ്പത് രൂപ നോട്ടുകളും ഇറങ്ങുന്നത്. നമ്പര്‍ പാനലില്‍ ഇന്‍സെറ്റ് ലെറ്റര്‍ ഉണ്ടാകില്ലെന്ന് നേരത്തെ തന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ചിത്രത്തിലെ നോട്ടുകള്‍. 20 രൂപ നോട്ടില്‍ എല്‍ ആയിരിക്കും ഇന്‍സെറ്റ് ലെറ്റര്‍.

പുതിയ നോട്ടുകള്‍ വരുന്നുണ്ടെങ്കിലും പഴയ നോട്ടുകള്‍ റദ്ദാക്കുകയില്ല. പഴയ നോട്ടുകളും പ്രചാരത്തില്‍ ഉണ്ടാകും. അതിനിടെ 200 രൂപ നോട്ടുകളുടെ അച്ചടി ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടുകള്‍ ഈ മാസം പുറത്തിറങ്ങുമെന്നും സൂചയുണ്ട്.

2016 നവംബര്‍ എട്ടിന് രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് 1000 രൂപ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിച്ചു. പകരം പുതിയ 500, 2000 രൂപ നോട്ടുകളാണ് ഇറക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top