മഞ്ഞുപുതച്ച മലയോരത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഒരിടം; മൂന്നാറിലെ ‘ഗ്യാപ് റോഡ്’ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടയിടം

മൂന്നാര്‍: മഞ്ഞുപുതച്ച മലയോരത്തിന്റെ മനോഹാരിത ആസ്വദിക്കണമെങ്കില്‍ ഗ്യാപ് റോഡിലത്തണം. നൂറുകണക്കിനടി ഉയരത്തിലുള്ള മലമുകളിലെ ഗ്യാപ് റോഡ് ഇന്ന് സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി മാറിയിരിക്കുകയാണ്. കടുത്ത് തണുപ്പില്‍ ചൂടുള്ള വിഭവങ്ങളും ഒരുക്കി ചെറുകിട കച്ചടവും ഇവിടെ സജീവം.

തെക്കിന്റെ കാശ്മീരെന്ന് കേള്‍ക്കുമ്പോള്‍ ആസ്വാദനത്തിന്റെ ലഹരി പകര്‍ന്ന് നല്‍കുന്ന മഞ്ഞുപുതച്ച മലനിരകളും കടുത്ത തണുപ്പുമാണ് ഓര്‍മ്മിക്കുക. അത് ആസ്വദിക്കണമെങ്കില്‍ ഗ്യാപ്‌റോഡില്‍ തന്നെയെത്തണം. നൂറ് കണക്കിന് അടി ഉയരത്തിലുള്ള ഒറ്റവരിപാതയിലൂടെ ഹെഡ്‌ലൈറ്റ് ഇട്ട് പോയാലും മറ്റ് വാഹനങ്ങള്‍ തൊട്ടടുത്തെത്തിയാല്‍ മാത്രമാണ് കാണുവാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ സാഹിക യാത്രികരുടേയും പ്രധാന റൂട്ടാണിത്. കൊച്ചി ധനുഷ്‌കൊടി ദേശീയപാതയില്‍ മൂന്നാര്‍ തേക്കടി റൂട്ടിലുള്ള ഗ്യാപ്‌റോഡില്‍ ഒരിക്കലും സഞ്ചാരികളുടെ തിരക്കൊഴിയാറുമില്ല. കാഴ്ച്ചകളെ മറച്ച് വലിയ മലയെ മഞ്ഞ് വിഴുങ്ങിക്കഴിഞ്ഞാല്‍ കടുത്ത തണുപ്പില്‍ വിറയ്ക്കുന്ന സഞ്ചാരികള്‍ക്ക് ചൂടുള്ള വിഭവങ്ങള്‍ ഒരുക്കി ചെറിയ കച്ചവടക്കാരും ഇവിടെ സജീവമാണ്. ചൂട് ചായയും, തീക്കനലില്‍ ചുട്ടെടുക്കുന്ന ചോളവും, പുഴുങ്ങിയ കടലയും തുടങ്ങിയ നിരവധി വിഭവങ്ങളാണ് ആസ്വാദനത്തിന്റെ ലഹിതേടിയെത്തുന്ന സഞ്ചാരികള്‍ക്ക് സ്വാദിഷ്ടമായി ഇവിടെ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന സഞ്ചരികള്‍ മണിക്കൂറുകള്‍ ചിലവഴിച്ചതിന് ശേഷമാണ് ഇവിടെനിന്നും മടങ്ങുക.

വിനോദ സഞ്ചാരി എന്നാല്‍ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ഇല്ലാത്തതും വലിയ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top