കഴിഞ്ഞ വര്‍ഷം ഇതേ ദിനം നാം സാക്ഷി മാലിക്കിന്റെ വിജയം ആഘോഷിക്കുകയായിരുന്നു

2016 ആഗസ്റ്റ് പതിനെട്ട്, റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പേര് വാനോളം ഉയര്‍ന്ന ദിനം. സാക്ഷി മാലിക് എന്ന യുവ പ്രതിഭയെ രാജ്യം ഒന്നാകെ ചുമലിലേറ്റിയ ദിനമാണിന്ന്. കഴിഞ്ഞ വര്‍ഷം നടന്ന റിയോ ഒളിമ്പിക്‌സില്‍ 58 കിലോ ഫ്രീ സ്റ്റേല്‍ മത്സരത്തില്‍ സാക്ഷി മാലിക്കായിരുന്നു ഇന്ത്യക്ക് ആദ്യമായൊരു മെഡല്‍ സമ്മാനിച്ചത്. സാക്ഷി നേടിയ വെങ്കല മെഡല്‍ 125 കോടി വരുന്ന ഇന്ത്യന്‍ ജനത കൈയടിയോടെ സ്വീകരിച്ചു.

റിയോയില്‍ ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തി എത്തിയവര്‍ മങ്ങിയ പ്രകടം കാഴ്ചവെച്ചപ്പോഴാണ് സാക്ഷി മാലിക് വെങ്കലം കൊണ്ടുള്ള ‘കിരീടം’ ഇന്ത്യയുടെ നെറുകയില്‍ ചാര്‍ത്തിയതെന്നോര്‍ക്കണം. വെങ്കലപ്പോരില്‍ 50ന് പിന്നില്‍ നിന്ന ശേഷം, പൊരുതിക്കയറിയാണ് സാക്ഷി മാലിക്ക് മെഡലണിഞ്ഞത്. കിര്‍ഗിസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്‌ക്കെതിരെ 85നായിരുന്നു സാക്ഷിയയുടെ വിജയം.അവസാന സെക്കന്‍ഡിലും തളരാതെ പോരാടുന്ന സാക്ഷി മാലിക്ക് അര്‍ഹിച്ച നേട്ടം തന്നെയായിരുന്നു ആ വെങ്കലമെഡല്‍.

തന്റെ മെഡല്‍ നേട്ടത്തോടെ ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിതയായി ഹരിയാനക്കാരിയായ സാക്ഷി മാലിക്ക്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരവും മെഡല്‍ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമെന്ന ബഹുമതിയും സാക്ഷിക്ക് സ്വന്തം.

2014 ഗ്ലാസ്‌കൊ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2015 ഏഷ്യന്‍ റസിലിംഗ് ചാംമ്പ്യന്‍ ഷിപ്പില്‍ വെങ്കലവും നേടിയിട്ടുള്ളസാക്ഷി ചൈനയുടെ സാങ്ങ് ലാനിനെ മലര്‍ത്തിയടിച്ചാണ് റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്നത്. എന്നാല്‍ റഷ്യയുടെ കോബലോവോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ സാക്ഷി പരാജയപ്പെട്ടിരുന്നു. പിന്നീട് വലേറിയ ഫൈനലിലേക്ക് മുന്നേറിയതോടെ സാക്ഷിക്ക് റെപ്പഷാഗെ റൗണ്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. അത് പിന്നെ ചരിത്രവും.

മെഡല്‍ നേടി തിരിച്ചെത്തിയ സാക്ഷിയെ വേണ്ട രീതിയില്‍ പരിഗണിക്കാനും സര്‍ക്കാര്‍ മറന്നില്ല. ഖേല്‍രത്‌ന നല്‍കിയാണ് രാജ്യം സാക്ഷിയെ ആദരിച്ചത്. ഇതിന് പുറമെ എയര്‍ ഇന്ത്യയും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരും സാക്ഷിക്ക് ഉചിതമായ സമ്മാനങ്ങള്‍ നല്‍കി. തനിക്ക് ചേരുന്ന ഗുസ്തിക്കാരനെ തന്നെ ജീവിതപങ്കാളിയായി കണ്ടെത്തി ‘ഗുസ്തി’ ജീവിതം നയിക്കുകയാണ് സാക്ഷി ഇപ്പോള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top