മറഡോണയുടെ ‘മാന്ത്രിക ടച്ച്’ ഇന്നും അക്ഷതം; അന്‍പത്തിയാറാം വയസില്‍ നേടിയ ഈ മനോഹര ഫ്രീകിക്ക് ഗോള്‍ സാക്ഷ്യം


ദൈവത്തിന്റെ കൈപതിഞ്ഞ ഗോളിലൂടെ ഫുട്ബാള്‍ ലോകത്തെ മുഴുവന്‍ കൈപ്പിയിലൊതുക്കിയ ഇതിഹാസമാണ് മറഡോണ. ഓരോ ഗോളിലും തന്റേതായ വ്യക്തിമുദ്ര ഈ താരം പതിച്ചിരിക്കും. വിസ്മയകരങ്ങളായ നിരവധി ഗോളുകള്‍ ആ മാന്ത്രികക്കാലുകളില്‍ നിന്ന് ഫുട്‌ബോള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. ആ വിസ്മയങ്ങള്‍ക്ക് ഈ അന്‍പത്തിയാറാം വയസിലും ഒരു കുറവും സംഭവിച്ചിട്ടില്ല.

വയസ്സ് 56 ആയെങ്കിലും ഒരു ഗോളടിച്ചാല്‍ മറോഡണ സന്തോഷിക്കും, കാത്തിരുന്ന കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെ പോലെ. മറഡോണയുടെ അത്തരമൊരു ഗോളടിയും പിന്നാലെയുള്ള സന്തോഷ പ്രകടനവുമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

നാല് പ്രതിരോധക്കാരുടെ കട്ടൗട്ടിന് മുകളിലൂടെയാണ് മറഡോണ ഈ മാനോഹര ഗോള്‍ നേടിയത്. എക്കാലത്തെയും പോലെ ഇത്തവണയും മറഡോണയുടെ ഗോളിനു മുന്നില്‍ നിസ്സഹായനായി നില്‍ക്കാന്‍ മാത്രമെ ഗോളിക്കും ആയുള്ളു. അല്‍ ഹുജാറിഹയുടെ പരീശിലനത്തിനിടെയായിരുന്നു മറഡോണയുടെ ഈ മാസ്മരിക പ്രകടനം.

അല്‍ ഹുജറിഹ ക്ലബിന്റെ പരിശീലകനായി സേവനമനുഷ്ടിക്കുന്ന അര്‍ജന്റീനയുടെ ഇതിഹാസം താരം ഇപ്പോള്‍ ടീമിന്റെ പരിശീലനത്തിനായി നെതര്‍ലന്റിലാണ്. സെപ്തംബര്‍ എട്ടിന് അല്‍ വാസക്കെതിരെയാണ് ഈ സീസണില്‍ അല്‍ ഹുജാറിഹയുടെ ആദ്യ മത്സരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top