വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ സ്ഥാനം രാജിവെച്ചു; പ്രവീണ്‍ റാവു താല്‍ക്കാലിക സിഇഒ

വിശാല്‍ സിക്ക

പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ പദവികളില്‍ നിന്നും വിശാല്‍ സിക്ക രാജിവെച്ചു. സിക്കയുടെ രാജി സ്വീകരിച്ചതായി കമ്പനി സെക്രട്ടറി എജിഎസ് മണികന്ദ് വ്യക്തമാക്കി. തുടര്‍ന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യുബി പ്രവീണ്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കി. വിശാല്‍ സിക്ക ഇനി മുതല്‍ കമ്പനിയുടെ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുമെന്നും മണികന്ദ വ്യക്തമാക്കി. അതേസമയം പുതിയ മാനേജിംഗ് ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ നടക്കുകയാണ്.

ഇന്‍ഫോസിസിന്റെ ഓഹരിയില്‍ എട്ട് ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സിക്കയുടെ രാജി. ഓഹരി വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തിയതോടെ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിയടക്കം സിക്കയെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. നിരന്തരമായ ആരോപണങ്ങളും തടസങ്ങളുമാണ് രാജിക്ക് കാരണമെന്നാണ് സിക്ക തന്റെ രാജിക്കത്തില്‍ പറയുന്നത്.

പൊള്ളയായ ആരോപണങ്ങളാല്‍ എന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ്, ഇനി തനിക്ക് സിഇഒ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നാണ് സിക്ക തന്റെ ബ്ലോഗിലും രാജികത്തിലും പ്രതിപാദിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top