‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിലെ’ വീഡിയോ ഗാനവും പുറത്തിറങ്ങി

ലാല്‍ജോസ്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന്റെ വീഡിയോയും പുറത്തിറങ്ങി. അനില്‍ പനച്ചൂരാന്‍ എഴുതിയ ഗാനത്തിന്റെ ഓഡിയോ ഒരാഴ്ച മുന്‍പേ എത്തിയിരുന്നു. ഓഡിയോ ഗാനം ഇതിനോടകം യുട്യൂബില്‍ ഏഴര ലക്ഷത്തോളം ആളുകാണ് കണ്ടത്. വീഡിയോയില്‍ ശരത് കുമാറും ജൂഡ് ആന്റണിയുമാണ് തകര്‍ത്ത് ഡാന്‍സ് ചെയ്യുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതത്തിന് വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 31നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

താടിയും കണ്ണടയുമൊക്കെയായി കുര്‍ത്തയണിഞ്ഞ് സഞ്ചിയുമായി സൈക്കിള്‍ ചവിട്ടി വരുന്ന പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന് കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്ത്രതിലെ നായിക. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബെന്നി പി നായരമ്പലം രചന നിര്‍വഹിക്കുമ്പോള്‍ വിഷ്ണു ശര്‍മ്മയാണ് ക്യാമറ ചലിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top