ബംഗളുരു നഗരത്തെ ദുരിതത്തിലാക്കി വിഷപ്പത(വീഡിയോ)

വിഷപ്പതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍

ബംഗളുരു: ബംഗളുരുവിലെ ബെലന്തൂര്‍ തടാകം നഗരത്തിന്റെ മാലിന്യപാത്രമായി മാറിയിരിക്കുകയാണ്. തടാകത്തിന്റെ ഇരുകരകളിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ മലിന്യങ്ങള്‍ ബെലന്തൂരിലാണ് നിക്ഷേപിക്കുന്നത്. വിഷപദാര്‍ത്ഥങ്ങള്‍ കലര്‍ന്നതിനെ തുടര്‍ന്ന് തടാകം വിഷപ്പത പുറംതള്ളുകയാണ്. ഇതുമൂലം വിഷപ്പത കടന്നുവേണം വാഹനങ്ങള്‍ക്ക് കടന്നു പോവാന്‍. വാഹനങ്ങളുടെ ഗ്ലാസുകള്‍ പൊക്കിവെച്ചില്ലെങ്കില്‍ കാറുകള്‍ക്ക് ഇതുവഴി കടന്നു പോവാനാവില്ല. ഇരുചക്ര വാഹങ്ങളുടെ അവസ്ഥ ഇതിലും ദുരിത പൂര്‍ണമാണ്.

ദിവസങ്ങളായി ബംഗളുരുവില്‍ തുടരുന്ന കനത്ത മഴയില്‍ വിഷപ്പതയുടെ അളവും വര്‍ധിച്ചിരിക്കുകയാണ്. ബെലന്തൂര്‍ തടാകത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും അഞ്ച് ലക്ഷം രൂപ പിഴയീടാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ എപ്രിലില്‍ ഉത്തരവിട്ടിരുന്നു. ഒരുമാസത്തിനുള്ളില്‍ മാലിന്യം പൂര്‍ണമായി നീക്കം ചെയ്ത് പ്രശ്‌നം പരിഹരിക്കാണമെന്നും സംസ്ഥാന അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാസപദാര്‍ത്ഥങ്ങളുെട സാന്നിധ്യമുള്ള പത ഭക്ഷണത്തിലും വെള്ളത്തിലും ശരീരത്തിലും കലര്‍ന്നാല്‍ ആരോഗ്യത്തെ ബാധിക്കുമെന്ന പേടിയും പ്രദേശവാസികള്‍ക്കുണ്ട്. സംഭവത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ താമസം അവസാനിപ്പിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറുകയാണ്. വിഷപ്പതയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടി ജില്ലാ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ 2020 ഓടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാകു എന്നാണ് അധികാരികള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പ്രതിഷേധം ശക്തമായപ്പോള്‍ വേലികള്‍ കെട്ടി താല്‍ക്കാലിക പരിഹാരം കണ്ടെത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വേലിയും കടന്ന് വിഷപ്പത റോഡിലേക്ക് എത്തുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top