“നാം എവിടെനിന്ന് വരുന്നു? എങ്ങോട്ടേയ്ക്ക് പോകുന്നു?”, പുതിയ ഡാന്‍ബ്രൗണ്‍ നോവല്‍ ഒക്ടോബര്‍ മൂന്നിന്; ഇത്തവണ ലാങ്ടണ്‍ സ്‌പെയിനില്‍നിന്ന് തുടങ്ങും

ഡാന്‍ ബ്രൗണ്‍, ഒറിജിന്‍

ചെറുതല്ലാത്ത ഒരിടവേളയ്ക്കുശേഷം ഡാന്‍ബ്രൗണ്‍ തന്റെ പുതിയ നോവലുമായി വായനക്കാരുടെ മുന്നിലേക്കെത്തുന്നു. ഒറിജിന്‍ എന്നാണ് പുതിയ പുസ്തകത്തിന്റെ പേര്. പതിവുപോലെ റോബര്‍ട്ട് ലാങ്ടണ്‍ മുന്നോട്ടുകൊണ്ടുപോകുന്ന കഥാഗതിയാണ് ഒറിജിന്റേതും.

ഇത്തവണ സ്‌പെയിനായിരിക്കും റോബര്‍ട്ട് ലാങ്ടണിന്റെയും കഥാപാത്രങ്ങളുടേയും പശ്ചാത്തലം. ബില്‍ബാവോയിലെ ഒരു മ്യൂസിയത്തില്‍ റോബര്‍ട്ട് എത്തിച്ചേരുന്നതും ചില കണ്ടെത്തലുകളും മറ്റും തുറന്നുപറയുന്നിടത്തുമാണ് നോവല്‍ ആരംഭിക്കുന്നത്. തുടര്‍ത്ത് മതവും ചിഹ്ന ശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റ് കണ്ടെത്തലുകളുമായി കഥാഗതികള്‍ ഉരുത്തിരിയുന്നു.

മനുഷ്യവര്‍ഗത്തിന്റെ വലിയ ചോദ്യങ്ങളിലൊന്നായ മനുഷ്യന്‍ എവിടെനിന്നുവരുന്നു, എങ്ങോട്ടേയ്ക്ക് പോകുന്നു എന്ന ചോദ്യമാണ് കഥയുടെ തന്തുവായി നിലകൊള്ളുന്നതെന്നും ഡാന്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി സ്‌പെയിനിലാണ് ചിലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേ സൂചന പുസ്തകത്തിന്റെ ട്രെയിലറിലും കാണുവാന്‍ സാധിക്കും.

ലോകത്ത് ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകങ്ങളിലൊന്നായ ഡാവിഞ്ചി കോഡാണ് ഡാന്‍ ബ്രൗണിനെ ജന മനസുകളില്‍ പ്രതിഷ്ഠിച്ചത്. ഇന്‍ഫര്‍ണോ, ഏഞ്ചസ് ആന്‍ഡ് ഡിമോണ്‍സ്, ദി ലോസ്റ്റ് സിംബല്‍, ഡിസപ്ഷന്‍ പോയന്റ് എന്നിവയെല്ലാം വില്‍പനയില്‍ അത്ഭുതം സൃഷ്ടിച്ച നോവലുകളാണ്. കേരളത്തിലും വളരെയധികം ആളുകളാണ് ഡാന്‍ ബ്രൗണിന്റെ പുതിയ നോവലിനായി കാത്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top