ശിവകാര്‍ത്തികേയന്‍-ഫഹദ് ഫാസില്‍ ചിത്രം ‘വേലൈക്കാരന്‍’ ടീസര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍, ശിവകാര്‍ത്തികേയന്‍

ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും ഒരുമിക്കുന്ന വേലൈക്കാരന്‍ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തേക്കുറിച്ച് ശിവകാര്‍ത്തികേയന്‍ വാചാലനായിരുന്നു.

ഏത് ഹോളിവുഡ് നടനോടും കിടപിടിക്കാനാവും ഫഹദിന്റെ അഭിനയം. അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ടേക്ക് ഓഫ് എന്ന ചിത്രത്തേയും അതിന്റെ പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ചവരേയും പ്രശംസിച്ച് ശിവകാര്‍ത്തികേയന്‍ ട്വീറ്റ് ചെയ്തിരുന്നു.

ഫഹദിന് തമിഴിലും കൈനിറയെ പ്രോജക്ടുകളാണ് ലഭിക്കുന്നത്. വേലൈക്കാരനൊപ്പം ത്യാഗരാജന്‍ കുമാരരാജയുടെ ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വിജയ് സേതുപതി, മിഷ്‌കിന്‍, സാമന്ത, നാദിയ മൊയ്തു എന്ന വലിയ താരനിരയാണ് ഒരുമിക്കുന്നത്. മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തിലും ഫഹദിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top