കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ഫയല്‍ ചിത്രം

ശ്രീനഗര്‍: കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. കൂടാതെ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായുള്ള സുരക്ഷ മുന്‍നിര്‍ത്തി കശ്മീരിലെ അവ്‌നീര മേഖലയില്‍ സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് ഭീകരരെ കണ്ടത്തിയത്. തുടര്‍ന്ന് സൈന്യത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെയ്പ്പില്‍ പരുക്കേറ്റ മൂന്ന് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top