ട്വിറ്ററില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഐഎസ്എല്‍ ടീമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്ത ചിത്രം

ഐഎസ്എല്ലിലെ ഏറ്റവും ആരാധകരുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. അത് പലരീതിയില്‍ കളിയില്‍ പ്രതിഫലിക്കുകയും ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ കളിയുള്ളപ്പോള്‍ പോലും അവിടെച്ചെന്ന് സ്വന്തം ടീമിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിന്തുണയ്ക്കുന്ന കോടികളാണ് ടീമിന്റെ ശക്തിയും.

ഇപ്പോള്‍ മറ്റ് ഐഎസ്എല്‍ ടീമുകള്‍ക്കില്ലാത്ത ഒരു പ്രത്യേകതകൂടി ടീമിനെ തേടിയെത്തിയിരിക്കുകയാണ്. ഏറ്റവുംകൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ള ടീമായിമാറി ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ്എല്‍ എന്നല്ല, ഇന്ത്യയെ ഒരു ക്ലബ്ബിനും ഈ നേട്ടമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ടീം ആരാധകര്‍ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.

മറ്റ് ടീമുകളെ സംബന്ധിച്ച് ഇതെല്ലാം സ്വപ്‌നങ്ങളിലുള്ളതാണെങ്കിലും സോഷ്യല്‍മീഡിയ പിന്തുണയും പ്രതിഷേധവും മലയാളികളോളം പ്രകടിപ്പിക്കുന്ന മറ്റാരുമില്ല. കഴിഞ്ഞ ദിവസം അര്‍ണാബ് ഗോസ്വാമിക്ക് കൊടുത്ത പണി ഇപ്പോഴും തുടരുകയാണ്. ഫെയ്‌സ്ബുക്ക് റേറ്റിംഗ് ഇപ്പോള്‍ 1.6 ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്. അതുപോലെ ഓണ്‍ലൈന്‍ പിന്തുണയ്ക്കും മലയാളികള്‍ ഒട്ടും പിന്നിലല്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top