ആഗോള സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ഷവോമി ഒന്നാംസ്ഥാനത്ത്

ഷവോമി സ്മാര്‍ട്ട് വാച്ച്
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മാത്രമല്ല സ്മാര്‍ട്ട് വാച്ച് വിപണിയിലും ഷവോമി പിടിമുറുക്കി. ഫോണുകള്‍ ആഗോളവിപണിയില്‍ എല്ലാ രാജ്യങ്ങളിലും ലഭിക്കാത്തതിനാല്‍ ഷവോമിക്ക് അത്തരത്തില്‍ ഒരു വിപ്ലവം സാധിക്കുന്നില്ലെങ്കിലും സ്മാര്‍ട്ട് വാച്ച് വിപണിയില്‍ അതല്ല അവസ്ഥ.
നിലവില്‍ ലഭിക്കുന്ന കണക്കുകളനുസരിച്ച് ഒന്നാം സ്ഥാനത്താണ് ഷവോമി. 35 ലക്ഷം സ്മാര്‍ട്ട് വാച്ചുകളാണ് ഇക്കൊല്ലം മാത്രം ഷവോമി വിറ്റത്. 33 ലക്ഷം വിറ്റഴിച്ച് വിറ്റ ഫിറ്റ് ബിറ്റാണ് രണ്ടാം സ്ഥാനത്ത് നിന്ന് ഷവോമിക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. എന്നാല്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ആപ്പിളിന് 27 ലക്ഷം സ്മാര്‍ട്ട് വാച്ചുകള്‍ മാത്രമാണ് വില്‍ക്കാനായത്.

എന്നാല്‍ ഈ വിഭാഗത്തില്‍ ആപ്പിള്‍ ഒരു വലിയ കുതിപ്പിനൊരുങ്ങുകയാണ്. സെല്ലുലാര്‍ കണക്ടിവിറ്റിയോടെയുള്ള വാച്ചുകള്‍ ആപ്പിള്‍ പുറത്തിറക്കും. ഇത് ഷവോമിക്കും വിറ്റാ ഫിറ്റ് ബിറ്റിനും വലിയ വെല്ലുവിളിയുയര്‍ത്തും. നിരവധി കമ്പനികളാണ് ചൈനയില്‍ ഇത്തരം സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മിക്കുന്നത്. അതിനാല്‍ വിലക്കുറവിലും ധാരാളം വാച്ചുകള്‍ വിപണിയിലുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക