special page

യുപിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം: ദുരന്തമല്ല, കൂട്ടക്കൊലയാണെന്ന് കൈലാഷ് സത്യാര്‍ത്ഥി

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. കുട്ടികള്‍ മരിച്ച സംഭവം ദുരന്തമല്ലെന്നും, കൂട്ടക്കൊലയാണെന്നുമാണ് കൈലാഷ് സത്യാര്‍ത്ഥിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

30 kids died in hospital without oxygen. This is not a tragedy. It’s a massacre. Is this what 70 years of freedom means for our children?

— Kailash Satyarthi (@k_satyarthi) August 11, 2017

ഓക്‌സിജന്‍ കിട്ടാതെ 30 ലേറെ കുട്ടികളാണ് മരണത്തിന് കീഴടങ്ങിയ്. ഇതൊരു ദുരന്തമല്ല, പകരം കൂട്ടക്കൊലയാണ്. ഇതാണോ 70 വര്‍ഷം നീണ്ട സ്വാതന്ത്യം കുട്ടികള്‍ക്ക് നല്‍കിയത്. സത്യാര്‍ത്ഥി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇടപെടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി കുട്ടികളടക്കം 63 പേരാണ് ഉത്തര്‍പ്രദേശില്‍ മരിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുര്‍ബല വിശദീകരണവുമായാണ് യുപി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഓക്‌സിജന്‍ സിലിണ്ടറിന്റെ ലഭ്യത കുറവല്ല കുട്ടികളുടെ മരണകാരണമെന്നുള്ള ന്യായീകരണമാണ് യുപി സര്‍ക്കാര്‍ നടത്തിയത്.

ആശുപത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ യോഗി ആദിത്യനാഥ് എത്തിയതിന് രണ്ടുദിവസത്തിന് ശേഷമാണ് ഈ സംഭവം ഉണ്ടായതെന്നും വിഷയം ഗൗരവമേറിയതാക്കുന്നു. സര്‍ക്കാറിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് ഇത്രയും കുഞ്ഞുങ്ങളുടെ ജീവനെടുത്തതില്‍ ഉത്തരവാദിയെന്നും ആരോപണമുയരുന്നുണ്ട്.

അതേസമയം സംഭവത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നു. ആശുപത്രിയിലേയ്ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ട് ഓഗസ്റ്റ് മൂന്നിനും, പത്തിനും അധികൃതര്‍ എഴുതിയ കത്തുകളാണ് പുറത്തുവന്നത്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 63 കുട്ടികളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. ഇന്നും മൂന്ന് കുട്ടികള്‍ മരിച്ചു. ഇതിനിടെ ഓക്‌സിജന്റെ കുറവ് കൊണ്ടല്ല, ആരോഗ്യകരണങ്ങളാല്‍ ആണ് മരണം സംഭവിച്ചത് എന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അശുതോഷ് അവകാശപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top