ഡിജിപിയ്ക്ക് അയച്ച വാട്‌സ്അപ്പ് സന്ദേശം പരാതിയായി കണക്കാക്കാനാകില്ല: ദിലീപിനെതിരെ പൊലീസ്‌

ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ഫോണില്‍ വിളിച്ചത് സംബന്ധിച്ച് നടന്‍ ദിലീപ് വാട്‌സാപ്പിലൂടെ നല്‍കിയ സന്ദേശം പരാതിയായി കണക്കാക്കാനാകില്ലെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 22 നാണെന്നും പൊലീസ വ്യക്തമാക്കി.

പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അന്ന് തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നത്.ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നുവെന്ന്  ലോക്‌നാഥ് ബെഹ്‌റ ഇന്ന് പറഞ്ഞിരുന്നു. അതെന്നാണ് തന്നതെന്ന് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ ആക്ഷേപങ്ങള്‍ക്ക് കോടതി മറുപടി പറയുമെന്നും ലോകനാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

നടിയെ തട്ടികൊണ്ടുപോയ പള്‍സര്‍ സുനി തനിക്ക് ജയിലില്‍ നിന്ന് കത്തയച്ച അന്ന് തന്നെ അക്കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് അറിയിച്ചിരുന്നത്.
പള്‍സര്‍ സുനിയുമായുള്ള ഫോണ്‍ സംഭാഷണവും മറ്റെല്ലാ വിവരങ്ങളും ഡിജിപിയ്ക്ക് കൈമാറിയിരുന്നുവെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. പള്‍സര്‍ സുനി ജയിലില്‍ നിന്നും സംവിധായകന്‍ നാദിര്‍ഷയെ വിളിച്ച ദിവസം തന്നെ ഇക്കാര്യം ഡിജിപിയെ അറിയിച്ചതാണെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top