പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചത് 600 ലേറെ തവണ, അച്ഛനെതിരെ 626 കുറ്റങ്ങള്‍; ലഭിക്കാവുന്നത് 12,000 ലേറെ വര്‍ഷം തടവുശിക്ഷ

ക്വലാലംപൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ നിരവധി തവണ പീഡിപ്പിച്ച അച്ഛനെതിരെ കോടതി ചുമത്തിയത് അറുനൂറിലേറെ കുറ്റങ്ങള്‍. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ് സംഭവം. കേസിന്റെ വിചാരണ ആരംഭിച്ചിട്ടുണ്ട്.

മകളെ അറുനൂറിലെറെ തവണ ഇയാള്‍ പീഡിപ്പച്ചെന്നാണ് കേസ്. കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 12,000 വര്‍ഷത്തോളം തടവുശിക്ഷയാവും ഇയാള്‍ക്ക് ലഭിക്കുകയെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എമി സിയോസ്‌വനി പറഞ്ഞു.

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനനിരോധന നിയമം 2012, ചെല്‍ഡി അക്ട് 2016 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസൈടുത്തിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ കോടതി വായിച്ചുതീര്‍ത്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇക്കഴിഞ്ഞ ജൂലൈ 26 നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

36 കാരനായ വിവാഹമോചിതനാണ് പ്രതി. ഇതിന് ശേഷം മകള്‍ ഇയാള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. 2015 ല്‍ വിവാഹമോചനം നേടിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ അറുനൂറോളം തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കി. ഓരോ പ്രകൃതി വിരുദ്ധ പീഡനത്തിനും പരമാവധി 20 വര്‍ഷം തടവും ചാട്ടയടിയുമാണ് ശിക്ഷ. മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഓരോന്നിനും പരമാവധി തടവുശിക്ഷ 20 വര്‍ഷമാണ്.

പ്രതിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചു. പ്രതി രാജ്യം വിടാനും കക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

തന്റെ മറ്റ് രണ്ട് സഹോദരിമാരെയും തന്നോടൊപ്പം കൊണ്ടുവന്നു താമസിപ്പിക്കാന്‍ അച്ഛന്‍ പദ്ധതിയിടുന്നുവെന്ന് മനസിലാക്കിയതോടെയാണ് കുട്ടി പീഡനവിവരം അമ്മയോട് വെളിപ്പെടുത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top