ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് പുറത്താക്കുന്നത് ക്രിമിനല്‍ കുറ്റം: സ്ത്രീ സുരക്ഷയില്‍ പുത്തന്‍ ചരിത്രം കുറിച്ച് നേപ്പാള്‍

പ്രതീകാത്മകചിത്രം
കാഠ്മണ്ഡു: സ്ത്രീ സുരക്ഷയില്‍ പുത്തന്‍ ചരിത്രം കുറിയ്ക്കുകയാണ് നേപ്പാള്‍ പാര്‍ലമെന്റ്. ആര്‍ത്തവ സമയത്ത് അശുദ്ധി പ്രഖ്യാപിച്ച് സ്ത്രീകളെ വീടിന് പുറത്താക്കുന്ന ചൗപദി എന്ന അനാചാരം ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍.
ചൗപദിയുടെ ഭാഗമായി നൂറ്റാണ്ടുകളായി സ്ത്രീകളെ ആര്‍ത്തവ സമയത്ത് വീടിന് പുറത്താക്കി മറ്റൊരു ഷെഡ്ഡില്‍ താമസിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഹിന്ദു ആചാര പ്രകാരമായിരുന്നു ഇത്തരമൊരു അനാചാരം തുടര്‍ന്ന് പോയിരുന്നത്. ഇതാണ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കുറ്റകൃത്യമാക്കിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുപ്രീംകോടതി ഇത് നിരോധിച്ചിരുന്നതാണെങ്കിലും വിശ്വാസത്തിന്റെ ഭാഗമായി ധാരാളം വിഭാഗക്കാര്‍ ഇത് പിന്തുടര്ന്ന് പോയിരുന്നു. പുതിയ നിയമ പ്രകാരം ചൗപദി പിന്തുടരുകയാണെങ്കില് മൂന്ന് മാസം ജയില്‍ ശിക്ഷയും, 3000 രൂപ പിഴയും അടയ്ക്കണം.
ആര്‍ത്തവ സമയത്ത് സ്ത്രീകളെ അശുദ്ധികാണിച്ച് വീട്ടില്‍നിന്നും വളരെ ദൂരെയുള്ള ഒറ്റപ്പെട്ട ഷെഡ്ഡുകളില്‍ കൊണ്ടുപോയി താമസിപ്പിക്കുകയാണ് പതിവ്. കഴിഞ്ഞ മാസം ഇത്തരത്തില്‍ പാര്‍പ്പിച്ച പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.
ആര്ത്തവത്തിലാകുന്ന സ്ത്രീകള്‍ക്ക് ഭക്ഷണത്തില്‍ തൊടാനും, മതവുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ തൊടാനും കന്നുകാലികളെയും പുരുഷന്മാരെയും തൊടാനും വിലക്കുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ ഏകകണ്ഠേനെയാണ് ഇത് സംബന്ധിച്ച ബില്ല് പാസാക്കിയത് എന്നും നേപ്പാളിന്റെ ചരിത്രത്തില്‍ ഒരു പുതിയ നാഴികകല്ല് കൂടിയാണ് .
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക